advertisement
Skip to content

യേശു മഹേശ്വരന്‍...

കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

കൂരിരുള്‍ മൂടിയ മണ്ണില്‍
മിന്നിത്തിളങ്ങി
നിലാവുപോലൊരു കുഞ്ഞു
ഉണ്ണിയേശു പിറന്നു.
മണ്ണില്‍ പിറന്ന മഹേശ്വര
സ്തുതിക്കുന്നു നിന്നെ ഞങ്ങള്‍..(മണ്ണില്‍ പിറന്ന)

കലിയുഗമേ വിടപറയു
കാനനച്ചോലയില്‍
കരുണാമയന്‍ പിറന്നു
പുതുയുഗം പിറന്നു
യേശുമഹേശ്വരന്‍
എഴുന്നെള്ളുന്നു (മണ്ണില്‍ പിറന്ന)

നിലാവണിഞ്ഞ പൂമേടയില്‍
മാനത്തെ താരകങ്ങള്‍
കണ്‍ചിമ്മി നോക്കി
താരാട്ടുപാടി രാപാടികള്‍
വസന്തരാവുകള്‍ വിരിഞ്ഞു
വാക്കുകള്‍ പൂവായിലുഞ്ഞു (മണ്ണില്‍ പിറന്ന)

സ്വര്‍ഗ്ഗത്തിന്‍ താഴ്വാരം തുറന്നു
മണ്ണിന്‍ വിരിമാറില്‍
സൂര്യനുണര്‍ന്നു
പൂങ്കാവനം വിരുന്നൊരുക്കി
പൂമണമൊഴുകി നാട്ടിലെങ്ങും

നഷ്ടജന്മങ്ങള്‍ കണ്‍തുറന്നു (മണ്ണില്‍ പിറന്ന)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest