advertisement
Skip to content

ജിയോയുടെ പോസ്റ്റ് പെയ്‌ഡ് പ്ലാനുകളിലൂടെ നെറ്റ്ഫ്ലിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്‌ഷൻ സൗകര്യവും

ജിയോയുടെ പോസ്റ്റ് പെയ്‌ഡ് പ്ലാനുകളിലൂടെ ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യാം. തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്കാണ് ഈ സൗജന്യം. കൂടാതെ 5ജി നെറ്റ്‌വർക്കിൽ എവിടെയും സൗജന്യമായി സിനിമകളും ടിവി ഷോകളും കാണാൻ കഴിയും. തെരഞ്ഞെടുത്ത പോസ്റ്റ് പെയ്‌ഡ് റീചാർജ് പ്ലാനുകളിൽ പണമടച്ചുള്ള ഒടിടി ആപ്പുകൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. നെറ്റ്ഫ്ലിക്‌സ്,​ ആമസോൺ പ്രെെം എന്നിവയിൽ സൗജന്യമായി അംഗത്വം ലഭിക്കുന്നു. ജിയോയുടെ ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്ന പോസ്റ്റ് പെയ്‌ഡ് പ്ലാനുകൾ ഇവയാണ്.

  1. ജിയോ 399 രൂപ: 75ജിബി ഡാറ്റ,​ അൺലിമിറ്റഡ് വോയ്സ് കാളുകൾ,​ പ്രതിദിനം 100 എസ് എം എസ്. ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ്,​ ആമസോൺ പ്രെെം സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്നു.

2.  ജിയോ 599 രൂപ: ഈ പ്ലാൻ 100ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കാൾ, പ്രതിദിനം 100 എസ് എം എസ്, ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ്,​ ആമസോൺ പ്രെെം സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്നു.

ജിയോ 799 രൂപ: 150 ജിബി ഡാറ്റ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കാളുകളും പ്രതിദിനം 100 എസ് എം എസുകളും ലഭിക്കും.

ജിയോ 999 രൂപ: ഈ പ്ലാനിൽ 200 ജിബി ഡാറ്റ ലഭിക്കും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടുകൂടി അൺലിമിറ്റഡ് വോയ്‌സ് കാളുകളും പ്രതിദിനം 100 എസ് എം എസുകളും ലഭിക്കും.

ജിയോ 1,499 രൂപ: ജിയോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെലവേറിയ പോസ്റ്റ് പെയ്‌ഡ് റീചാർജ് പ്ലാനാണിത്. 300 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കാളുകളും പ്രതിദിനം 100 എസ് എം എസുകളും, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. കൂടാതെ, തെരഞ്ഞെടുത്ത നഗരങ്ങളിലെ അന്താരാഷ്ട്ര റോമിംഗ് ഓഫറുകളും പ്ലാനിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest