ഡാളസ്സ്: പത്തനാപുരം പിടവൂർ പുത്തൻപുരയിൽ ആലുംമൂട്ടിൽ ജോൺ വർഗീസ് (79) ഡാളസ്സിൽ നിര്യാതനായി. പത്തനംതിട്ട തുവയൂർ മാവുവിള കുടുംബാംഗം റാഹേലുകുട്ടി വർഗീസാണ് ഭാര്യ. മക്കൾ: ഹെഫ്‌സി ജോൺ, ജിപ്‌സൺ വർഗീസ്, ജെയ്‌സൺ വർഗീസ്. (എല്ലാവരും യു.എസ്.എ)
മരുമക്കൾ: പാസ്റ്റർ ജെയ് ജോൺ, ജീന ജോസഫ്, റീന സ്റ്റീഫൻ. (എല്ലാവരും യു.എസ്.എ)
സംസ്ക്കാര ശുശ്രൂഷകൾ 12, 13 തീയതികളിൽ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ നടത്തപ്പെടും. 12 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് പൊതു ദർശനവും 13 ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രുഷയും ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടത്തപ്പെടും (940 ബാർൺസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ്, ടെക്സസ് 75150). സംസ്ക്കാരം 13 ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡൻസിൽ. (500 യുഎസ് ഹൈവേ 80, സണ്ണിവെയ്ൽ, ടെക്സസ് 75182)
വാർത്ത: നിബു വെള്ളവന്താനം