advertisement
Skip to content

ജോജോ മാത്യു ഫൊക്കാന ചിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റായി ആയി മത്സരിക്കുന്നു

വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു,ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡണ്ടായി മത്സരിക്കുന്നു.

കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ചിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാണ് ജോജോ മാത്യു.

ഉമ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും, ക്‌നാനായ കുടുംബയോഗ പ്രസിഡന്റും, ക്‌നാനായ  അസോസിയേഷന്‍ ബോര്‍ഡ് മെമ്പറുമായും ജോജോ മാത്യു ചെയ്ത സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ മറക്കാനാകുന്നതല്ല.

ചിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് ഏതൊരു ആവശ്യത്തിനും സഹായഹസ്തവുമായി വരുന്ന ജോജോ മാത്യുവിന്റെ സേവനങ്ങള്‍ എണ്ണമറ്റതാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.

ജോജോ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോക്കാനക്ക് ഒരു മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന്റെ ഏറിവരുന്ന ജനപ്രീതി കണക്കിലെടുത്ത്  അവരുടെ പാനലിലാണ് ജോജോ മാത്യു മത്സരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest