advertisement
Skip to content

റോട്ടറി ക്ലബ് പ്രസിഡന്റായി ജോസ് പുതുക്കാടന്‍ സ്ഥാനമേറ്റു

റോട്ടറി ക്ലബ് ഓഫ് തൃശൂര്‍ മെട്രോ' പ്രസിഡന്റായി ജോസ് പുതുക്കാടന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് മുന്‍ ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: 'റോട്ടറി ക്ലബ് ഓഫ് തൃശൂര്‍ മെട്രോ' പ്രസിഡന്റായി ജോസ് പുതുക്കാടന്‍ ചുമതലയേറ്റു. ചെമ്പൂക്കാവ് റോട്ടറി ഹാളില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ റോട്ടറി മുന്‍ ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ സത്യപ്രതിജ്ഞയ്ക്കും സ്ഥാനാരോഹണത്തിനും നേതൃത്വം നല്‍കി. സെക്രട്ടറിയായി എം.ഐ പോളിയും ട്രഷററായി ജോജു വര്‍ക്കിയും ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് റോയ് കൂള, മുന്‍ സെക്രട്ടറി ഗ്രിഗറിന്‍ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി നടത്തിയ ഫാഷന്‍ ഷോയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു.

പ്രസിഡന്റായി ചുമതലയേറ്റ ജോസ് പുതുക്കാടന്‍ പ്രഫഷണല്‍, ഗ്ലോബല്‍ തലങ്ങളിലുള്ള നാല്‍പതോളം പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള കാഴ്ചപ്പാടുകളും ജീവകാരുണ്യ സേവനങ്ങളുമാണ് ജോസിനെ വ്യത്യസ്തനാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഏരിയ ചീഫ് എന്‍ജിനീയറായി ബഹ്‌റൈനില്‍ സേവനമനുഷ്ഠിച്ചാണു വിരമിച്ചത്. കുവൈറ്റ് മെറിഡീന്‍, ദുബായ് ക്രൗണ്‍ പ്ലാസ, മസ്‌കറ്റ് ഹോളിഡേ ഇന്‍ എന്നിവയിലും എന്‍ജിനിയറായിരുന്നു.

വൃക്കരോഗങ്ങള്‍ ചെറുക്കാനും ആരോഗ്യ സംരക്ഷണത്തിനുമായി പതിനഞ്ചു വര്‍ഷമായി രോഗനിര്‍ണയ ക്യാമ്പുകള്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ നടപ്പാക്കി. ചുരുങ്ങിയ ചെലവില്‍ ചികില്‍സാ, പരിശോധനാ സൗകര്യവുമായി പറവട്ടാനിയില്‍ പുതുക്കാടന്‍സ് ക്ലിനിക്കും ലാബും ആരംഭിച്ചു.

നീന്തല്‍ അടക്കമുള്ള സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന അക്വാറ്റിക്‌സ് ക്ലബിന്റെ പ്രസിഡന്റാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാനും വൈസ്‌മെന്‍സ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമാണ്. ഗ്ലോബല്‍ സോഷ്യോ ഇക്കണോമിക് അസോസിയേഷന്‍ ഓഫ് ഇന്നൊവേറ്റേഴ്‌സ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും, ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റിയും വൈസ് ചെയര്‍മാനുമാണ്. ആഗോള പ്രഫഷണല്‍ പ്രസ്ഥാനങ്ങളായ യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് എന്‍ജിനിയേഴ്‌സ്, യുംഎസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ്, യുഎസിലെ അസോസിയേഷന്‍ ഓഫ് എനര്‍ജി എന്‍ജിനിയേഴ്‌സ് എന്നിവയിലെ സജീവ അംഗമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തൃശൂര്‍ പറവട്ടാനിയില്‍ പുതുക്കാടന്‍ കുഞ്ഞിപ്പു- സാറ ദമ്പതികളുടെ മകനാണു ജോസ്. 1956 ലാണു ജനനം. ഭാര്യ: ഷൈനി. മക്കള്‍: ആല്‍വിന്‍ (എന്‍ജിനിയര്‍- ഐടി) ആന്‍ബെന്‍ (ആര്‍ക്കിടെക്ട്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest