advertisement
Skip to content

ജോസഫ് പൂംകുടി 80 അന്തരിച്ചു

ഡാളസ്/ന്യു യോർക്ക്: ആദ്യകാല മലയാളി ജോസഫ് പൂംകുടി (80) ടെക്‌സാസിലെ ഡാളസിൽ അന്തരിച്ചു. 50 വർഷത്തിലേറെയായി ന്യൂയോർക്കിൽ ക്വീൻസിൽ താമസിക്കുന്ന അദ്ദേഹം ഒരുവർഷമായി മകൾ പ്രീതയ്‌ക്കൊപ്പം ഡാലസിലായിരുന്നു.

മെഡിക്കൽ പ്രൊഫഷണലായിരുന്നു. പാലാ എഴാച്ചേരി സ്വദേശിയാണ്. വിവിധ സംഘടനകളുടെ ആദ്യകാല പ്രവർത്തകനായിരുന്നു. കേരള സമാജം ഓഫ് ഗ്രെറ്റർ ന്യു യോർക്ക് സെക്രട്ടറി, ഇന്ത്യാ കാത്തലിക്ക് അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. പയനിയർ ക്ലബ്, ഗോൾഡൻ ക്ലബ് ഓഫ് ന്യു യോർക്ക് എന്നിവയുടെ സ്ഥാപകാംഗമായിരുന്നു.

കോട്ടാങ്ങൽ പനന്തോട്ടത്തിൽ കുടുംബാംഗമായ പത്നി ത്രേസ്യാമ്മ പൂംകുടി 2020-ൽ അന്തരിച്ചു.

ഡോ. ഗീത പപ്പാരോ, പ്രീത തോമസ് എന്നീ രണ്ട് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും 5 പേരക്കുട്ടികളുമുണ്ട്.

സഹോദരര്‍: അഗസ്റ്റിന്‍ & എല്‍സമ്മ, ഏഴാചേരി; പരേതനായ ജോണ്‍ & മോളി, എറണാകുളം; സക്കറിയാസ് & അനിത, എറ ണാകുളം; മേരി & ജോര്‍ജ്, ന്യു യോര്‍ക്ക്; ബെല്‍സമ്മ & ജോയിച്ചന്‍ , ഇല്ലിക്കല്‍; ഡോ. തോമസ് & ഡോ. സാനു, ന്യു യോര്‍ക്ക്‌

പൊതുദർശനവും സംസ്കാരവും ന്യു യോർക്ക് ക്വീൻസിൽ നടത്തും.

കൂടുതൽ വിവരങ്ങൾ പിന്നാലെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest