advertisement
Skip to content

കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു

ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഡാളസിൽ വെച്ചായിരുന്നു അന്ത്യം.

പഴഞ്ഞി കോലാടി വീട്ടിൽ  പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു   ഉപദേശിയുടെ കൊച്ചുമകനുമാണ്  സ്കറിയ

ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം)

മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ.

മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ.

കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ).

സഹോദരങ്ങൾ:
ജെസ്സി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ)

ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി)

മേരി & ജോയ് (വലയിൽ, കുന്നക്കുരുടി)

ജോൺസൺ & സിസി (ബഹ്‌റൈൻ)

പൊതുദർശനം:ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ.
സ്ഥലം  ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ

സംസ്കാര ശുശ്രൂഷ :'ഡാളസ് ബൈബിൾ ചാപ്പലിന്റെ' മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ.
സ്ഥലം  ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shady grove Rd, Irving, TX)

തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്കു: നവീൻ  സ്കറിയ 408 859 7614

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest