advertisement
Skip to content

കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളിൽ മുന്നിൽ

പി പി ചെറിയാൻ

കാലിഫോർണിയ :വൈസ് പ്രസിഡൻറ് കമല ഹാരിസ് 2028-ലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി മുൻതൂക്കം നിലനിർത്തുന്നു. Noble Predictive Insights നടത്തിയ The Center Square Voters' Voice Poll അനുസരിച്ച്, ഹാരിസിന് ഡെമോക്രാറ്റുകൾക്ക് ഇടയിൽ 33%യും സ്വതന്ത്രരുടെ ഇടയിൽ 27%യും പിന്തുണയുണ്ട്.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം 13% ഡെമോക്രാറ്റുകളും 3% സ്വതന്ത്രരും പിന്തുണച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത്. ന്യൂയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒക്കാസിയോ-കോർടെസ് 8% പിന്തുണയോടെ മൂന്നാമതും, മുന്‍ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ്ബൂട്ടിജജ് 7% പിന്തുണയോടെ നാലാമതുമാണ്.

ഹാരിസ് കറുത്തവരുടെയും ദക്ഷിണ സംസ്ഥാനങ്ങളിലുമുള്ളവരുടെയും യുവജനങ്ങളുടെയും ഇടയിൽ ശക്തമായ പിന്തുണ നേടുന്നു: 18-29 വയസ്സുള്ളവരിൽ 44%, 30-44 വയസ്സുള്ളവരിൽ 42% പിന്തുണ. കുറഞ്ഞ വരുമാനക്കാരിലും സ്ത്രീകളിലും ന്യൂസത്തിനെക്കാൾ ഇരട്ടിയായി ഹാരിസ് ജനപ്രിയരാണ്.

ന്യൂസം, പാശ്ചാത്യ അമേരിക്കൻവാസികളും 65 വയസ്സിന് മുകളിലുള്ളവരും ഹാരിസിനെക്കാൾ കൂടുതൽ പിന്തുണച്ചിട്ടുണ്ട്. മറ്റ് സ്ഥാനാർത്ഥികളായ ജോഷ് ഷപിറോ, ജെ.ബി. പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ, വെസ് മൂർ എന്നിവർക്കുള്ള പിന്തുണ 1-4% മാത്രമായിരുന്നു.

ഒക്‌ടോബർ 2-6 തീയതികളിൽ നടന്ന ഓൺലൈൻ പോളാണ് ഈ ഫലങ്ങൾ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest