advertisement
Skip to content

കാനം അച്ചൻ മലങ്കര പെന്തക്കോസ്ത് സമൂഹത്തിൽ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമ

അറ്റ്ലാന്റ : മലങ്കര പെന്തക്കോസ്ത് സമൂഹത്തിൽ തുല്യതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയും നിർമ്മല സുവിശേഷത്തിന്റെ പ്രഭാഷകനുമായിരുന്നു അന്തരിച്ച കാനം അച്ചനെന്ന് നോർത്ത് അമേരിക്കൻ ഐ.പി.സി ഗ്ലോബൽ മീഡിയ ചാപ്റ്റർ വിലയിരുത്തി.

ദുരുപദേശങ്ങളുമായി ഒരു നീക്കുപോക്കിനും തയ്യാറാകാത്ത, വചനത്തിൽ അധിഷ്ഠിതമായ ഉറച്ച നിലപാടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. കാനം അച്ചന്റെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അറ്റ്ലാന്റയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് പാസ്റ്റർ റോയി വാകത്താനം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം, റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ, മീഡിയ കോർഡിനേറ്റർ രാജു പൊന്നോലിൽ എന്നിവർ അനുസ്‌മരണങ്ങൾ പങ്കുവെച്ചു.

വാർത്ത: രാജു പൊന്നോലിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest