ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) - ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് 5 vs 5 ബാസ്കറ്റ്ബോൾ ടൂർണമെന്റ് 2025 നവംബർ 22, ശനിയാഴ്ച നടക്കും.
ലൂയിസ്‌വില്ലിലുള്ള (Lewisville, TX) ദി മാക് സ്പോർട്സ് (The MAC Sports), 200 Continental Dr ആണ് ടൂർണമെന്റിന്റെ വേദി. അന്നേ ദിവസം രാവിലെ 10.00 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 5.00 മണിക്ക് മത്സരങ്ങൾ സമാപിക്കും.
കാർറോൾട്ടണിലെ (Carrollton) സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ ചർച്ചാണ് പരിപാടിയുടെ ആതിഥേയർ. ഡാളസിലെ വിവിധ പള്ളികളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ച് നിർത്തുന്ന ഒരു കായിക മാമാങ്കമായാണ് KECF ഈ ടൂർണമെന്റിനെ കണക്കാക്കുന്നത്.
കെഇസിഎഫ് സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ Rev. Fr. Basil Abraham (പ്രസിഡന്റ്), Alex Alexander (ജനറൽ സെക്രട്ടറി), Joseph George (ട്രഷറർ), Rev. Fr. Martin Babu (കോർഡിനേറ്റർ), Manoj Daniel (കോർഡിനേറ്റർ), Shaji S. Ramapuram, Aby George, Sony Jacob, Philip Mathew, Prince Samuel, Sonu Varkey എന്നിവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
എല്ലാ കായികപ്രേമികൾക്കും ടീമുകൾക്കും കെഇസിഎഫ് സ്വാഗതം ആശംസിച്ചു.