advertisement
Skip to content

കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് , ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ

പ്രദീപ് നാഗനൂലിൽ

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസ് ന്റെ 2024-2025 വർഷത്തേക്കുള്ള തിരങ്ങെടുപ്പ് ഈ വരുന്ന 16ആം തിയതി നടക്കുകയാണ് ഞാനും എന്റെ പാനലിലുള്ള എല്ലാവരും ഇതിനോടകം തന്നെ നിങ്ങളുമായി, ഒരുപക്ഷേ, പല തവണ ബന്ധപെട്ടു വോട്ടുകൾ അഭ്യർത്ഥിച്ചിട്ടുള്ളതാണല്ലോ? ഞെങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളെ എല്ലാവരെയും നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കാൻ ശ്രമിച്ചിട്ടുള്ളതുമാണ്. എന്നിരുന്നാലും സമയ പരിധി മൂലം അത് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ഈ അഭ്യര്ത്ഥന നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്!

നിങ്ങൾക്കെല്ലാവരും അറിയാവുന്നതുപോലെ, 1976 മുതൽ നല്ലനിലയിൽ ജനാധിപത്യപരമായി പ്രവർത്തിച്ചു വന്നിരുന്ന നമ്മുടെ അസോസിയേഷൻ, കഴിഞ്ഞ കുറെ വർഷങ്ങളായി തികച്ചും ഏകാധിപത്യ പരമായിട്ടണ് മുന്പോട്ടുപോകുന്നതെന്ന വിവരം അരമന രഹസ്യം പോലെ ഇന്ന് അങ്ങാടി പാട്ടാണ് ! നഗ്ന സത്യങ്ങൾ കൈപ്പേറിയതാണ്, എന്നാലും, രാജാവ് നഗ്‌നനാണ് എന്ന സത്യം ഇനിയും ഒളിപ്പിച്ചു വച്ചിട്ട് കാര്യം ഇല്ല.

അതുകൊണ്ടുതന്നെ ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നിങ്ങൾക്കറിയാവുന്നതുപോലെ ഏതാനും ചില പിന്തിരിപ്പൻ ശക്തികൾ ഏകാധിപത്യ മനോഭാവത്തോടെ,അവരുടെ മാത്രം ഒരു സംഘടന എന്ന രീതിയിലാണ് ഇപ്പോൾ ഇത് കൊണ്ട് നടക്കുന്നത് . കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പാർട്ടിയുടെ 'ഇസ' ത്തിൽ വിശ്വസിക്കുന്ന, ആ പ്രത്യയശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്ന, പൊതുജന അഭിപ്രായത്തിനു യാതൊരുവിധ വിലയും കൽപ്പിക്കാത്ത, ഏതാനും കുട്ടാളികൾ ആണ് ഇന്ന് അസോസിയേഷന്റെ ഭാരവാഹികളും നടത്തിപ്പുകാരും. അസോസിയേഷന്റെ ഇന്നത്തെ ഈ ശോചനീയ അവസ്ഥയ്ക്ക് പൂർണ്ണമായും ഉത്തരവാദികൾ ഇവർ തന്നെയാണെന്ന് പറയാതെ അറിയാമല്ലോ? മറു പക്ഷത്തുള്ള മത്സരാർത്ഥികൾ ബഹുഭുരിപക്ഷവും ഈ 'ഇസ' ത്തോട് ചേർന്ന് പോകുന്നവരോ വിശ്വസിക്കുന്നവരോ ആണ്.

ആയിരത്തിൽ പരം കുടുംബാംഗങ്ങൾ ഉള്ള അസോസിയേഷന് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരു സമിതി ഉണ്ടാക്കുകയായിരുന്നുവെങ്കിൽ ഈ മത്സരം പോലും ഒഴിവാക്കാമായിരുന്നു . കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നടപ്പ് കമ്മറ്റിക്കാർ അസോസിയേഷനോടുള്ള സാമാന്യ ഉത്തരവാദിത്വം പോലും ചെയ്തുതീർത്തിട്ടില്ല എന്നസത്യം വോട്ടർമാരെ ഓർമിപ്പിക്കുകയാണ്. അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റിന് ഇതുവരെ ഒരു ചെയർമാൻ പോലും ഇല്ല എന്നറിയുമ്പോൾ ഏകാധിപത്യ പ്രവൃതയുടെ കാഠിന്യത എത്രമാത്രമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അർദ്ധ വാർഷിക ജനറൽ ബോഡി, പ്രസന്റേഷൻ ഓഫ് അക്കൗണ്ട്, ബോർഡ് ടെസ്റ്റീസ് മീറ്റിംഗ് അങ്ങനെ പലതും ഈ കഴിഞ്ഞ കാലങ്ങളിൽ നടക്കപ്പെടാതെ പോയ ഏതാനും ചില കാര്യങ്ങൾ മാത്രമാണ്.

പക്ഷേ ഏകാധിപത്യ പ്രവണത കൈമുതലാക്കിയ ഈ കോക്കസ്, അങ്ങനെ ചെയ്താൽ തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്താൽ, തങ്ങളുടെ ആശ്രിതവത്സലന്മാരെ തന്നെ വീണ്ടും രംഗത്തിറക്കിയ സാഹചര്യത്തിലാണ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ നിർബന്ധത്താലും, പിൻബലത്താലും ഞാനും എന്റെ പാനലും മത്സരത്തിലേക്ക് കടന്നത്.

അതിൽ തന്നെ ആശ്ചര്യ ജനകമായ സാങ്കേതികത്വം പറഞ്ഞ് ഏകദേശം 5 ഓളം നോമിനേഷനുകൾ ഞങ്ങളുടെ പാനലിൽ നിന്ന് തള്ളിക്കളയുണ്ടായി. നോമിനേഷനുകൾ തള്ളിയ വിവരം ഇന്ന് നിമിഷം വരെ എലെക്ഷൻ ഭാരവാഹികൾ രേഖാമൂലം അറിയ്ക്കുകയുണ്ടായിട്ടില്ല. ഔദ്യോഗിക മിഷനറിയുടെ നല്ല ഫലം പറ്റിയാണ് അവർ മുന്നോട്ടുപോകുന്നത്. അങ്ങനെ, നിന്ദ്യവും തിക്തവും, നിസ്സഹരണ പരവുമായ പല വൈതരണികളും കടന്നുവന്നാണു ഞങ്ങൾ നിങ്ങളുടെ മുമ്പിൽ മനസാക്ഷി വോട്ടിനായി സമീപിക്കുന്നത്

ഈ സാഹചര്യത്തിൽ ശനിയാഴ്ച (ഡിസംബർ 16 ന്) രാവിലെ 9 മുതൽ രാത്രി 5 മാണി വരെ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന വോട്ടിങ്ങിൽ ജനാധിപത്യ വിശ്വസികളായ നിങളുടെ വിലയേറിയ വോട്ടുകൾ എനിക്കും, എന്റെ സമിതിക്കും നൽകി ഞങളെ വിജയിപ്പിക്കണമെന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest