advertisement
Skip to content

ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന്

ന്യൂ യോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്. 26 N Tyson Ave, Floral Park ലുള്ള ടൈസൺ സെൻറ്ററിൽ വച്ച് വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നതാണ്. കീൻ പ്രസിഡന്റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജിയണൽ വൈസ് പ്രസിഡന്റ് ബിജു പുതുശേരിൽ ഇവരുടെ മേൽനോട്ടത്തിൽ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകുന്നു.

റീജിയണൽ മീറ്റിങ്ങിന്റെ മുഖ്യ അഥിതി നാസാ കൗണ്ടി DPW ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം ജോർജ് മുഖ്യ സന്ദേശം നൽകും. തുടർന്ന് പ്രൊഫഷണൽ ചർച്ചകളും, കലാപരിപാടികളും നടക്കുന്നതാണ്.

കഴിഞ്ഞ 15 വർഷമായി കീൻ ചെയ്യുന്ന അസൂയാവഹമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എല്ലാ ഭാരവാഹികളും ഈ പരിപാടിയിൽ സംബന്ധിക്കുന്നതാണ്. 150 ൽ അധികം വിദ്യാർഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് സഹായം നൽകുകയും അത് തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് കീനിൻറെ അഭിമാനം.

ക്യൂൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള എല്ലാ എഞ്ചിനീയറിംഗ് സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

സോജിമോൻ ജെയിംസ് (പ്രസിഡന്റ്) - 732 939 0909
ജേക്കബ് ജോസഫ് (സെക്രട്ടറി) - 973 747 9591
ലിന്റോ മാത്യു (ട്രെഷറാർ) - 516 286 4633
ബിജു പുതുശ്ശേരി (റീജിയണൽ വൈസ് പ്രസിഡന്റ്) - 516 312 1169

വാർത്ത: ഫിലിപ്പോസ് ഫിലിപ്പ് (പി.ആർ.ഓ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest