advertisement
Skip to content

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം, ഡോ യു.പി ആർ. മേനോൻ മുഖ്യാതിഥി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം – 2025, സെപ്റ്റംബർ 6-ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ച് നടക്കും. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ ഉന്നമനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ,ഉക്രെയ്നിലെ ആരോഗ്യ മന്ത്രാലയത്തിന്റെ സീനിയർ കൺസൾട്ടന്റ് കൂടിയായ അദ്ദേഹത്തിന് മൂന്ന് പതിറ്റാണ്ടിലേറെയുള്ള ഔഷധ നിർമ്മാണ രംഗത്തെ പരിചയസമ്പത്തുണ്ട്.

ഒരു ഓർത്തോപീഡിക് സർജൻ കൂടിയായ ഡോ. മേനോൻ, ഇന്ത്യയ്ക്കും കിഴക്കൻ യൂറോപ്പിനുമിടയിലുള്ള ആരോഗ്യ മേഖലയിലെ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഉക്രെയ്നിലേക്കും സമീപ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. പൊതുജനാരോഗ്യം, ധാർമികപരമായ ബിസിനസ്സ് രീതികൾ, സുസ്ഥിരമായ വ്യവസായ വളർച്ച എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഈ രംഗത്ത് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.

കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.
നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും.
പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്.

ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

സുബി ഫിലിപ്പ് (ആർട്ട്‌സ് ഡയറക്ടർ) – 972-352-7825
പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) – 469-449-1905
മഞ്ജിത് കൈനിക്കര (സെക്രട്ടറി) – 972-679-8555

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest