കാരൂര്‍ സോമന് (ചാരുംമൂടന്)
കാട്ടിലെ വന്യജീവികള്‍ മനുഷ്യരുടെ ജീവന് അപഹരിക്കുന്നതുപോലെയാണ് നാട്ടില്‍ വേട്ടനാ യ്ക്കള്‍ മനുഷ്യരെ കടിച്ചുകൊല്ലുന്നത്. റോഡുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ കാലിലെ ചോരയില്‍ നിന്ന് തലച്ചോര്‍ ഈമ്പിയെടുക്കാനും തുടങ്ങിയിരിക്കുന്നു. മലപ്പുറം പെരുവള്ളൂരില് കടയില്‍ പോയിവന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയുടെ തലയടക്കം നായ് കടിച്ചുകീറി മാരകമായ മുറിവുകളു ണ്ടായി നിസ്സഹായതയോടെ പിടഞ്ഞു മരിച്ചു. റോഡില്‍ പെറ്റുപെരുകുന്ന നായ്ക്കളുടെ പ്രതിനിധി ആരാണ്? ആധുനിക വൈദ്യശാസ്ത്ര രംഗത്തു് പേവിഷബാധയേറ്റ് ആശുപത്രിയിലെത്തിയാല്‍ ശരീരത്തു് കുത്തിവെക്കുന്ന വാക്സിന്റെ ഗുണനിലവാരമില്ലെന്നുള്ള ആരോപണമുയരുന്നു. നായെ വളര്‍ത്തേണ്ടത് വീട്ടിലാണ്. റോഡില്‍ നായ്ക്കളെ വളര്‍ത്തി മനുഷ്യരെ കൊല്ലുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരി ക്കാതെ അരങ്ങുവാഴുന്നവരെ നോക്കി കോടതികള്‍പോലും മൗനം പാലിക്കുന്നു. ഈ രണ്ട് വിഷയങ്ങളെ അപഗ്രഥിക്കാനോ പരിഹാരം കാണാനോ പൊലീസ് അകമ്പടിയോടെ സഞ്ചരിച്ചിക്കുന്ന ആഡംബര കാറി ലിരിക്കുന്നവര്ക്ക് സാധിക്കുന്നില്ല. അധികാരമെന്നാല്‍ ആനപ്പുറത്തെന്നാണ് ചില മന്ദബുദ്ധികള്‍ മനസ്സിലാ ക്കിയിരിക്കുന്നത്.ഉയരത്തിലിരിക്കുന്നവര്ക്ക് നായ കുരച്ചാല്‍ പേടിക്കേണ്ടതില്ല. തിരുവിതാംകുര്‍ ഭരണ കാലം 1813-ല്‍ റാണിഗൗരിലക്ഷ്മിഭായിയുടെ കൊട്ടാരത്തിലായിരുന്നു ചികിത്സയെങ്കില്‍ നമ്മുടെ ഇന്നത്തെ കൊട്ടാരവാസികള്‍ക്ക് വിദേശ രാജ്യങ്ങളും മുന്തിയ ആശുപത്രികളിലുമാണ് ചികിത്സ നടക്കു ന്നത്. റോഡില്‍ സഞ്ചരിക്കുന്ന പാവങ്ങളുടെ പൊതുജനാരോഗ്യരക്ഷാപ്രവര്ത്തന വീഴ്ചകള്‍ ആരെ ങ്കിലും തുറന്നുപറഞ്ഞാല്‍ ഉരുളയ്ക്കുപ്പേരിപോലെ ന്യായികരണ തൊഴിലാളികള്‍ കടന്നുവരുന്നു. ഭരണ പക്ഷം കേന്ദ്രത്തെ കുറ്റപ്പെടുത്തും, പ്രതിപക്ഷം സംസ്ഥാനത്തെ കുറ്റ പ്പെടുത്തും. പ്രശ്ന പരിഹാരമി ല്ലാതെ പദപ്രയോഗങ്ങളിലൂടെ ബലപ്രയോഗം നടത്തുന്ന ഭരണ പ്രതിപക്ഷ ജനകീയ പോരാട്ടം തുടരുന്നു.
ആധുനിക മനുഷ്യര്‍ സഞ്ചരിക്കുന്ന റോഡില്‍ എന്തുകൊണ്ടാണ് നായ്ക്കള്‍ പെറ്റുപെരുകു ന്നത്?ഒരു മാസത്തിനിടയില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്.ഇതിനുത്തരവാദികള്‍ ആരൊക്കെ? അവരുടെ പേരില്‍ നരഹത്യക്ക് കേസ്സുകളെടുത്തോ? തെരുവുനായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പറഞ്ഞിട്ടും തെരുവില്‍ നായ്ക്കള്‍ കൂട്ടമായി നടക്കുന്നത് എന്തുകൊണ്ടാണ്?സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തിനും കേരളം മുന്നിലെന്ന് വീമ്പ് പറയുന്നവരുടെ നാട്ടില്‍ സ്വാതന്ത്ര്യത്തോടെ റോഡിലൂടെ സഞ്ചരിക്കാന്‍ മതദൈവങ്ങളുടെ നാട്ടില്‍ ജനങ്ങള്‍ ഭയക്കുന്നു. ഇതെഴു തുമ്പോഴും നാട്ടുനായ്ക്കളുടെ ആക്രമണം തുടരുകയാണ്.ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെ ടുത്തി പ്രസ്താവനകളിറക്കു മെന്നല്ലാതെ പരിഹാരമില്ല. ആരോഗ്യ-വന-ഭക്ഷ്യ വകുപ്പുകളിലെ വെള്ളാന കളെ പാവങ്ങളുടെ നികുതിപ്പണം കൊടുത്തു് ആര്‍ക്ക് വേണ്ടിയാണ് തീറ്റിപോറ്റുന്നത്?പഞ്ചായത്തു് രാജ് കേരളത്തിലെ തദ്ദേശ സ്വയഭരണ വകുപ്പിനറിയില്ലേ? ജനങ്ങളെ ഇങ്ങനെ പ്രീണിപ്പിക്കുന്നതിന് പകരം ചില വികസിത രാജ്യങ്ങളിലേതുപോലെ ഉപദ്രവകാരികളായ മൃഗങ്ങളെ ദയാവധത്തിന് വിധിച്ചുകൂടെ? അതല്ലെ ങ്കില്‍ നായ്ക്കളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താല്‍ പട്ടും പണവും കിട്ടില്ലേ? റോഡുകള്‍,ഇടവഴികള്‍ നായ്ക്കള്‍ കയ്യടക്കി വാഴുന്നത് കുട്ടികളിലും പ്രായമേറിയവരിലും പരി ഭ്രാന്തി പരത്തുന്നത്, പ്രിയപ്പെട്ടവരുടെ മരണത്തില്‍ ഹൃദയനൊമ്പരങ്ങളുമായി കഴിയുന്നവരെ ഏത് നിയ മഭേദഗതികളിലൂടെയായാണ് തൃപ്തിപ്പെടുത്താന്‍ സാധിക്കുക? സാമൂഹ്യ തദ്ദേശ ഭരണകൂടങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നായ്ക്കളെ ഭയന്ന് നഷ്ടപ്പെടുക മാത്രമല്ല അവകാശങ്ങളുടെ അരാജകത്വമാണ് വെളിപ്പെടുത്തുന്നത്.
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരിക്കുന്ന വരുടെ ഉത്തരവാദിത്വമാണ്. കേരളത്തില്‍ ജാതി മത വര്‍ഗ്ഗീയത,കഞ്ചാവ് മാഫിയകള്‍ വളരുന്നതുപോലെ കേരളത്തിലെ തെരുവീഥികളില്‍ നായ്ക്കളെ വളര്‍ത്താനും, മരുന്നിന്റെ ഉത്പാദനം വര്ധിപ്പിച്ചു് കീശ കളില്‍ കമ്മീഷന് വീഴാനും ആരാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്? റോഡുകളില്‍ മാലിന്യമേറുന്നത് ഇന്നുവരെ തടയാന്‍ സാധിച്ചിട്ടില്ല. അറവ് ശാലകളില്‍ നിന്നെത്തുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പഞ്ചായത്തുകളില്‍ ഒരു സംവിധാനവുമില്ല. നായ്ക്കളെ വന്ധ്യംകരണം നടത്തും, പാര്‍പ്പിക്കാനുള്ള സംവി ധാനങ്ങളൊരുക്കും, എബിസി (ആനിമല്‍ ബര്ത്ത്മൊ കണ്ട്രോള്) തുടങ്ങിയ പ്രസ്താവനകള്‍ എച്ചില് ക്കുഴിയിലെ ചപ്പുപോലെ ഇന്നും ചീഞ്ഞുനാറുന്നു. പേപിടിച്ച നായ്ക്കളുടെ കടിയേറ്റ് പ്രാണന് വെടിയു ന്നവരുടെ, കുടുംബത്തിന്റെ തീരാദുഃഖം മൃഗ പ്രേമികള്‍ കാണുന്നില്ലേ? മനുഷ്യരേക്കാള്‍ കൂടുതല്‍ പ്രേമം മൃഗത്തിനോടെങ്കില് തെരുവ് നായ്ക്കളെ ഏറ്റെടുക്കാന്‍ ഇവര്‍ എന്തുകൊണ്ടാണ് മുന്നോട്ട് വരാത്തത്? പരിസ്ഥിതി പ്രേമവുമായി കൊട്ടുന്ന താളത്തിന് തുള്ളുന്ന കുറെ ചെണ്ടകള്‍.കഥയറിയാത്തവനെ കഥാ കാരനാക്കുന്നതുപോലെ ഓരോ പാര്‍ട്ടികളും അവരുടെ വര്ഗ്ഗതാല്പര്യങ്ങള് സംരക്ഷിക്കാന്‍ ഉത്തരവാ ദിത്വങ്ങള്‍ ഏറ്റെടുക്കാനോ സമൂഹമായി ഇണങ്ങിച്ചേരാനോ തുല്യ നീതിക്കോ ശ്രമിക്കുന്നില്ല. മനുഷ്യര്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങളെ, പുതിയ പദ്ധതികളെ പ്രതിനിധാനം ചെയ്യാനറിയാത്തവര്‍ എബിസി പദ്ധ തികള്പോലെ കോടികള്‍ കീശയിലാക്കുന്നത് ആരുമറിയുന്നില്ല. കേരളത്തില്‍ എത്ര നായ് സംരക്ഷണ കേന്ദ്രങ്ങളുണ്ട്? അധീശവര്‍ഗ്ഗം അതിക്രമിച്ചു കയറുന്നതുപോലെ കേരളത്തിലെ റോഡുകള്‍ നായ്ക്കള്‍ കീഴടക്കിയിരിക്കുന്നു. രക്ഷപെടാന്‍ അടുത്ത തെരെഞ്ഞെടുപ്പുവരെ കാത്തിരിക്കണോ?
ജില്ലാ പഞ്ചയായത്തു്, മുനിസിപ്പാലിറ്റി, പഞ്ചായത്തു് തുടങ്ങി എത്രയോ വകുപ്പുകളുണ്ട്. ഇവ രുടെ ഭരണവൈകല്യങ്ങള്‍ അത്യന്തം സൂക്ഷ്മതയോടെ നീരിക്ഷിക്കാന്‍ മുകളിലുള്ളവര്‍ തയ്യാറല്ല. അവ ര്‍ക്ക് പ്രധാനം വര്‍ഗ്ഗ താല്പര്യങ്ങളും സങ്കുചിത ചിന്തകളുമാണ്. തെറ്റുകളെ അപലപിക്കാന്‍ തയ്യാറല്ല മറിച്ചു് ഭീഷണിപ്പെടുത്താന്‍ മുന്നോട്ട് വരും. ഇവര്‍ എങ്ങനെയാണ് ഒരു ആധുനിക സമൂഹത്തെ കെട്ടി പ്പടുക്കുന്നത്? നായ്ക്കളുടെ കടിയേറ്റവര്‍ ഏഴുമുതല്‍ പതിനാല് ദിവസംവരെ വാക്സിന് എടുത്തിട്ടും രോഗി മരിക്കുന്നു. ഇത് ആരുടെ ചികിത്സാ പിഴവാണ്? ആശുപത്രികളില്‍ ലഭിക്കുന്ന വാക്സിന് സൂക്ഷ്മ മായിട്ടാണോ സംരക്ഷിക്കപ്പെടുന്നത്? മരുന്ന് ഉല്പാദകരുടെ വീഴ്ചയോ? മനുഷ്യരുടെ നാഡിഞരമ്പു കളില്‍ കടിയേറ്റാല്‍ അത് തലച്ചോറിലേക്ക് പ്രവഹിച്ചു് മരണം സംഭവിക്കുമെന്ന മുടന്തന്‍ ന്യായങ്ങള്‍ എത്രമാത്രം സത്യമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തേണ്ടതാണ്. മെഡിക്കല്‍ രംഗത്ത് കേരളം ഒന്നാ മതെന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് പേവിഷ ബാധയേറ്റവരെ വിദേശത്തക്ക് ചികിത്സക്ക് കൊണ്ടു പോകണോ? പോളിയോ വാക്സിന് പോലെ ചെറുപ്രായത്തില്‍ കുട്ടികളില്‍ വാക്സിന് കുത്തിവെപ്പ് പ്രതി രോധ ശക്തി വര്‍ധിപ്പിക്കുന്നത് നന്നല്ലേ? ഭരണ-മെഡിക്കല്‍ മേഖലകളില്‍ യാതൊരു എകോപനവുമില്ല. ഈ രംഗത്തെ കെടുകാര്യസ്ഥത, വീഴ്ചകള്‍ കണ്ടെത്തി ബോധവല്‍ക്കരണം നടത്തേണ്ടതല്ലേ? വനശല്യം പോലെ റോഡുകള്‍ കീഴടക്കിയിരിക്കുന്ന നായ്ക്കള്‍ നാട്ടുശല്യമായി വളരുകയാണ്. റോഡുകളില്‍ നിന്ന് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആരാണ് മുന്നോട്ട് വരിക? ഇണയില്ലാത്തവന് തുണയാകുന്ന ഭരണ കര്‍ത്താക്കളാണ് കേരളത്തിനാവശ്യം അല്ലാതെ മതപ്രീണനം നടത്തി അധികാരത്തില്‍ വരുന്നവരെയല്ല. വേട്ടനായ്ക്കള്‍ക്ക് കീഴടങ്ങാന്‍, ഇരയാകാന്‍ അനുവദിക്കരുത്. കാലഹരണപ്പെട്ട മനുഷ്യ വിരുദ്ധ നിയമങ്ങള്‍ വലിച്ചെറിയുക.
