advertisement
Skip to content

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ

ന്യൂയോർക്ക് : "ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ" എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ നടത്തി. ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർണാക്കിൾ സഭയിൽ വെച്ച് നടത്തപ്പെട്ട സെമിനാറിൽ ചാപ്റ്റർ സെക്രട്ടറി ഇവാഞ്ചലിസ്റ്റ് സാം മേമന അധ്യക്ഷത വഹിച്ചു.

സത്യത്തിന്റെ മത്സരാത്മകമായ അവകാശവാദങ്ങളുടെ ലോകത്ത്, വേദവചന സത്യങ്ങളിൽ വേരൂന്നിയതും നമ്മുക്ക് ബോധ്യമായതുമായ യേശുക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് ലണ്ടനിലെ നോർത്ത് ഹാംപ്ടണിൽ നിന്നുള്ള പാസ്റ്റർ വർഗീസ് എം സാമുവൽ പ്രസ്താവിച്ചു. ഏകദിന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ" എന്ന വിഷയത്തിൽ ഉപന്യാസ മത്സരം ആരംഭിക്കുമെന്ന് കെ.പി.ഡബ്ല്യു.എഫ് പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ മലയാളത്തിലോ 500 വാക്കുകളുള്ള ഒരു ഉപന്യാസം സമർപ്പിക്കാൻ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. മത്സരത്തിൽ താൽപ്പര്യമുള്ള എല്ലാ എഴുത്തുകാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാമെന്ന് ചാപ്റ്റർ പ്രസിഡന്റ് റവ. ഡോ. ജോമോൻ ജോർജ് അറിയിച്ചു. എൻട്രികൾ 2025 നവംബർ 30-നകം kpwfchapter@gmail.com എന്ന ഇമെയിൽ വഴി സമർപ്പിക്കണം. രണ്ട് ഭാഷാ വിഭാഗങ്ങളിലും അവാർഡുകൾ വെവ്വേറെ നൽകപ്പെടും. ഒന്നും രണ്ടും മൂന്നും.സ്ഥാനക്കാർക്ക് പ്രത്യേക പുരസ്ക്കാരം നൽകും.

റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദർ. സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് കെപിഡബ്ല്യുഎഫ് ന്യൂയോർക്ക് ചാപ്റ്റർ ഭാർവാഹികൾ.

Home Buy Today | Sell your home fast
Sell your home fast

നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി രാജൻ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറൽ സെക്രട്ടറി), റവ. എബിൻ അലക്സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാർ), ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest