advertisement
Skip to content

കെസ്റ്റർ ലൈവ് മ്യൂസിക് ഇവന്റ് ടിക്കറ്റ് വിതരണ കിക്ക്‌ ഓഫ് ന്യൂ യോർക്കിൽ നടത്തി.

ന്യൂയോർക്ക്: കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് ടിക്കറ്റ് വിതരണ കിക്ക്‌ ഓഫ് ടൈസൺ സെന്റർ, ന്യൂയോർക്കിൽ വച്ച് ലളിതമായി നടത്തപ്പെട്ടു. ആദ്യ ടിക്കറ്റ് Rev. Fr ജോൺ തോമസ് മ്യൂസിക് ഇവൻറ് അസ്സോസിയേറ്റ് സ്പോൺസർ നോഹ ജോർജിന് (Global collision & body works, Congers) നൽകിക്കൊണ്ട് നിർവഹിച്ചു.

മലയാളികളുടെ ഇടയിൽ വളെരെ സുപരിചനും കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചസ് ഇൻ ന്യൂ യോർക്കിന്റെ പ്രസിഡന്റ്, St. തോമസ് എക്യൂമെനിക്കൽ ഫെഡറേഷന്റെ വൈസ് പ്രെസിഡന്റും കൂടി ആണ് ഫാദർ ജോൺ തോമസ്. കോൺഗേഴ്സിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മികവുറ്റ ഗ്ലോബൽ ഓട്ടോ കൊളിഷൻ ആൻഡ് ബോഡി വർക്‌സിന്റെ മാനേജിങ് ഡയറക്ടർ ആണ് നോഹ ജോർജ്.

സെപ്റ്റംബർ 23ന് ശനിയാഴ്ച ന്യൂയോർക്കിൽ വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ (Gateway Christian Center, 502 N Central Ave, Valley stream, NY 11580) വച്ചാണ് ഗാനവിരുന്നു നടക്കുന്നത്. ക്രിസ്തീയഗാന രംഗത്ത് അതുല്ല്യപ്രതിഭയും അനുഗ്രഹീതതുമായ ജനപ്രിയ ഗായകൻ കെസ്റ്ററും, ഗായിക ശ്രേയ ജയദീപും ഈ ലൈവ് ഷോയിൽ പങ്കെടുക്കും. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഇൻ അസോസിയേഷൻ വിത്ത് ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്സ് കോഗ്ഗേർസ് എന്നിവരുടെ നേത്യത്വത്തിലാണ് ഈ സംഗീതവിരുന്ന് ഒരുക്കുന്നത്.

ഗാന വിരുന്നിൽ കേരളത്തിൽ നിന്നും, അമേരിക്കയിൽ നിന്നുമുള്ള കലാകാരൻമാരുടെ സാന്നിധ്യം ഈ ലൈവ് ഓർക്കസ്ട്ര കൺസെർട് കൂടുതൽ മികവുറ്റതാക്കും. പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്പോൺസർ Keltron Tax Corp (Tom George kolath) ഗോൾഡ് സ്‌പോൺസർമാർ WFG World Financial Group (ഷെറിൻ എബ്രഹാം, മെൽഫി സിജു, സൂസൻ തോമസ്), Creative Building Management inc (ജോർജ് മത്തായി) സിൽവർ സ്‌പോൺസർമാർ Cross Island reality (മാത്യു തോമസ്), സോളാർ പവർ (ഡോൺ തോമസ്) കൂടാതെ MSB Builders & Elite realtor (സജിമോൻ ആന്റണി) എന്നിവരാണ്.

മീഡിയ പാർടനേർസ് പ്രെവാസി ചാനൽ, അബ്ബാ ന്യൂസ് അമേരിക്ക, പവർ വിഷൻ, ഹാർവെസ്റ് ടി വി എന്നിവരാണ്. ഈ പ്രോഗ്രാം ഓർഗനൈസ് ചെയ്യുന്നത് Divine Music Production inc, Genesis Creations, Christian Devotional ministry, I love Jesus ഫേസ്ബുക് പേജ് എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക :
ലാജി തോമസ് : 516-849-0368,

Tel: (516) 445-1873, (516) 749-9604, (516) 859-4322

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest