advertisement
Skip to content

കെവിൻ ജോസഫ് ഫൊക്കാന ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു.

ന്യൂ യോർക്ക് : ഫൊക്കാന നാഷണൽ കമ്മിറ്റിമെമ്പർ കെവിൻ ജോസഫ് ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു.

മികച്ച പ്രസംഗികൻ , മത-സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കണറ്റികട്ട് കാരുടെ അഭിമാനമായ കെവിൻ ജോസഫ് '. കണറ്റികട്ടിലെ സാമുഖ്യ-സഘടനകാര്യങ്ങളിൽ നിറസാനിദ്യമാണ് കെവിൻ . മലയാളീ സംഘടനാ പ്രവർത്തനത്തിൽ ആയാലും ചർച്ചിൽ ആയാലും കെവിൻ തന്റെ പ്രവർത്തനത്തിൽ കർമ്മ നിരതനാണ്. കണറ്റികട്ട്മലയാളീ അസോസിയേഷന്റെ (CMA) യൂത്ത് പ്രസിഡന്റ് ആയും കെവിൻ ജോസഫ് സേവനം അനുഷ്‌ടിക്കുന്നു .

കണറ്റികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ് ബിരുദകോഴ്‌സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കെവിൻ വാളന്റിയർ ടീച്ചർ ആയി കാത്തോലിക് സൺ‌ഡേ സ്കൂളിലും സേവനം ചെയ്യുന്നു. ടെന്നീസ് കളിക്കാരൻ കൂടിയായ കെവിൻ നിരവധി ടെന്നീസ് മത്സരങ്ങളിലും പങ്കെടുത്തു വിജയി കൂടിയാണ് . അമേരിക്കയിലെ സഘടനാ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് കെവിൻ .

സ്കൂൾ തലം മുതലെ ലീഡർ ഷിപ്പിലുള്ള കെവിൻ സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്റെ സ്റ്റുഡന്റസ് വൈസ് പ്രസിഡന്റ് ആയും സേവനം ചെയ്തിട്ടുണ്ട് .നമ്മുടെ യുവ തലമുറയുടെ ഭാവി വാഗ്‌ദാനമാണ് കെവിൻ . അമേരിക്കൻ രാഷ്ട്രിയത്തിലും സാമുഖ്യ പ്രവർത്തനത്തിലും നമ്മുടെ കുട്ടികളെ കൂടുതൽ പ്രോസ്ലഹിപ്പിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതും ഫൊക്കാനയുടെ ലക്‌ഷ്യം കുടിയാണ്. കെവിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് ഒരു മാതൃക കൂടിയാണ്.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, കെവിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട് പോകേണ്ടുന്നത് ഉണ്ട് . ഫൊക്കാനയിൽ ചരിത്രം തിരുത്തികുറിച്ചു യുവാക്കളുടെ ഒരു നിര തന്നെ മുൻപോട്ട് വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest