advertisement
Skip to content

കെ.പി.ജോസഫ്‌ കൊട്ടാരം 89 അന്തരിച്ചു

അതിരമ്പുഴ : മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ 9 ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും.

സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963ൽ മാമ്മൻ മാപ്പിള സ്കോളർഷിപ്പ് നേടിയാണ് മലയാള മനോരമയിൽ പ്രവേശിച്ചത്. ഏറെക്കാലം മനോരമ ബിസിനസ് പേജിന്റെ ചുമതല വഹിച്ചു.

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

ഭാര്യ: പരേതയായ റോസമ്മ പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗമാണ്.

മക്കൾ: ജോഷി ജോസഫ് (കോർപറേറ്റ് മാനേജർ , എംആർഎഫ് ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ് കോട്ടയം), തോമസുകുട്ടി ജോസഫ്.

മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest