advertisement
Skip to content

കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ ഓറഞ്ചില്‍

ജോര്‍ജ്ജുകുട്ടി പുല്ലാപ്പള്ളില്‍

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഓറഞ്ച് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ റവ.ഫാ.ഡൊമിനിക് വളാമനാല്‍ നയിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെ.റവ.ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു.

ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 22 ഞായറാഴ്ച ഉച്ചവരെയാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ വളമനാല്‍-അച്ചന്‍ ആണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകന്‍.

റവ.ഫാ.ഡൊമിനിക് വളാമനാല്‍

വിവിധ ഗ്രൂപ്പുകളിലായി ഇംഗ്ലീഷിലും മലയാളിത്തിലും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം.

വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ആരാധന, വചന പ്രഘോഷണം, ഡെലിവറന്‍സ് ശുശ്രൂഷ എന്നിവയാണ് കണ്‍വെന്‍ഷന്റെ മുഖ്യ ഇനങ്ങള്‍.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ബേബിസിറ്റിംഗ് സൗകര്യവും ഉണ്ട്.

ഈ ദൈവ വചന കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിച്ച് വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാന്‍, വികാരി ക്രിസ്റ്റി അച്ചന്‍ എല്ലാവരേയും സ്‌നേഹാദരവോടെ ക്ഷണിക്കുന്നു.
കണ്‍വെന്‍ഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്
stthomassyromalabar.org/ retreat 2023.

അഡ്രസ്സ്

ST. Thomas SyroMalabar Catholic Forane Church, 743 N.ECkhoff St. Orange, CA-281-904-6622.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest