advertisement
Skip to content

കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹ്യുസ്റ്റണിൽ അന്തരിച്ചു.

ഹ്യുസ്റ്റൺ : കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട.പോലീസ് സബ് ഇൻസ്‌പെക്ടർ എം.ഒ കുഞ്ഞുകുഞ്ഞിന്റെ സഹധർമ്മിണിയും, കൊട്ടാരക്കര മേലില മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (95) ഹ്യുസ്റ്റണിൽ അന്തരിച്ചു.

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഇടവക മിഷൻ വൈസ്. പ്രസിഡന്റും, ലോസ് ആഞ്ചലസ് ഹോരേബ് മാർത്തോമ്മ ഇടവക വികാരിയുമായ റവ.ഗീവർഗീസ് കൊച്ചുമ്മന്റെ ഭാര്യാമാതാവും, കൊട്ടാരക്കര ചെങ്ങമനാട് കൊയ്‌പ്പള്ളഴികത്ത് കുടുംബാംഗവുമാണ്.

മക്കൾ : പരേതനായ റിട്ട.പോലീസ് സബ് ഇൻസ്‌പെക്ടർ എം.കെ യേശുദാസൻ, എം. കെ തോമസ് (ഹ്യുസ്റ്റൺ), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോൺസൺ മമ്മഴിയിൽ (ഒക്ലഹോമ), ഷേർലി ജയ്ക്കബ് (ഓയൂർ), എലിസബേത്ത് വർഗീസ് (ഹ്യുസ്റ്റൺ), മിനി ഗീവർഗീസ് (ലോസ് ആഞ്ചലസ് ).

മരുമക്കൾ : ത്രേസിയാമ്മ യേശുദാസൻ, സാറാമ്മ തോമസ്, പി. സി ഫിലിപ്പ്, ഷീബ ജോൺസൺ, എ. ജേക്കബ്, വർഗീസ് ഉമ്മൻ, റവ.ഗീവർഗീസ് കൊച്ചുമ്മൻ.

പൊതുദർശനം മെയ്‌ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഹ്യുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ (12803 Sugar Ridge Blvd, Stafford, TX 77477). തുടർന്ന് സംസ്കാര ശുശ്രുഷക്ക് ശേഷം ഫോറസ്റ്റ് പാർക്ക്‌ സെമിത്തേരി, വെസ്റ്റ് തെയ്മറിൽ (12800 Westheimer Rd, Houston, Tx 77077) സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest