advertisement
Skip to content

ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഷാജി രാമപുരം

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും, അസോസിയേഷനുകളുടെ  ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2026-2028 ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ കഴിഞ്ഞ 30-ൽ പരം വർഷമായി താമസിക്കുന്നതും, സാമൂഹിക കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ലാജി തോമസ് മത്സരിക്കുന്നു.

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) പ്രസിഡന്റ് ബിബിൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നവംബർ ഒന്ന് ശനിയാഴ്ച  നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയായ ലാജി തോമസിനെ സംഘടനയിൽ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുകയും, അസോസിയേഷൻ ഒന്നടങ്കം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഫൊക്കാനയുടെ നിലവിൽ ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന ലാജി തോമസ് 2022-24 വർഷത്തെ നാഷണൽ കമ്മിറ്റി അംഗമായും, ഫൊക്കാനയുടെ ന്യൂസ് ലെറ്ററായ ഫൊക്കാന ടുഡേ എഡിറ്റോറിയൽ അംഗവും,2022-ൽ നടന്ന ഫ്ലോറിഡ കൺവൻഷൻ കമ്മറ്റിയിൽ പ്രവർത്തിക്കുകയും, 2022, 2024 വർഷത്തെ കൺവൻഷൻ സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമാ) രണ്ട് വർഷക്കാലം പ്രസിഡന്റായിയിരുന്ന ലാജി തോമസ് സംഘടനയുടെ വൈസ് പ്രസിഡന്റ്, കൾച്ചറൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2024-25 വർഷത്തെ ബോർഡ് ചെയർമാൻ കൂടിയാണ്. 

ന്യൂയോർക്കിലെ ഏറ്റവും പഴക്കം ചെന്ന എക്യുമെനിക്കൽ പ്രസ്ഥാനമായ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി, ട്രഷറർ, ജൂബിലി കൺവീനർ, പ്രോഗ്രാം കോർഡിനേറ്റർ,ക്വയർ ലീഡർ ആൻഡ് കോർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ വിവിധ കാലയളവിൽ നേതൃത്വം നൽകിയ ലാജി മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗം ആയും, സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്റെ ശാഖാ, സെൻ്റർ, റീജിയണൽ, ഭദ്രാസന തലങ്ങളിൽ സെക്രട്ടറി, ട്രഷറർ, വെസ് പ്രസിഡന്റ്, അസംബ്ലി അഗം തുടങ്ങിയ വിവിധ നിലകളിൽ ചുമതല വഹിച്ചു. ഇപ്പോൾ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന എക്യുമെനിക്കൽ റിലേഷൻ കമ്മിറ്റി അംഗവുമാണ്.

ഒരു സംഘാടകൻ എന്ന നിലയിൽ അനവധി മ്യൂസിക്കൽ  കൺസേർട്ടും, സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ പ്രവാസി ചാനലിൻ്റെ ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ ആൻഡ് ഡെവലപ്‌മെന്റ് മാനേജർ കൂടിയാണ്. മികച്ച നേതൃത്വപാടവും, സംഘാടക മികവും കൈമുതലായുള്ള ലാജി തോമസ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്  ഫൊക്കാനക്ക് ഒരു മുതൽ കൂട്ടാകുമെന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെടുകയും, അസോസിയേഷനുകളുടെ വിജയാശംസകൾ നേരുകയും ചെയ്തു. തന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും, സപ്പോർട്ടും അഭ്യർത്ഥിക്കുന്നതായി ലാജി തോമസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest