തൃശൂർ: തൃശൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ്. മേയർ പദവി ലഭിക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പിയെന്നും ലാലി ജെയിംസ് പറഞ്ഞു. മേയറാക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യഘട്ട ചർച്ചകളിൽ തൻ്റെ പേരായിരുന്നു. അവസാനം വരെ കാത്തിരിക്കാൻ തന്നോട് പറഞ്ഞത് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാധാകൃഷ്ണനാണെന്നും ലാലി ജെയിംസ് പറഞ്ഞു. ഇന്നലെയാണ് തൃശൂരിൽ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റത്. മേയർ പദവി ലഭിക്കാത്തതിൽ ലാലി ജെയിംസ് അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.