advertisement
Skip to content

സെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു

canedian

ഒന്റാറിയോ : സെന്റർ ഫോർ കനേഡിയൻ മലയാളീ അഫയേർസ് (CCMA) സംഘടിപ്പിക്കുന്ന കാനഡ മലയാളി സമൂഹത്തിന്റെ നേതൃത്വ വികസനത്തിനായുള്ള മൂന്നു ദിവസത്തെ സമ്മിറ്റ് ഒക്ടോബർ 31 മുതൽ നവംബർ 2, 2025 വരെ ഒന്റാറിയോയിലെ മോനോയിൽ നടക്കുന്നു. ഈ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് - രാഷ്ട്രീയ നേതൃത്വം, നയ വികസനം, സാമ്പത്തിക ശാക്തീകരണം, യുവജന - വനിതാ നേതൃത്വം, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നീ പ്രധാന മേഖലകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.

കാനഡയിലെ മലയാളീ സമൂഹത്തിലെ യുവ നേതാക്കൾ, സംരംഭകർ, ബിസിനസ് പ്രൊഫഷണലുകൾ, നിക്ഷേപകർ, നയരൂപീകരണക്കാർ, സാമൂഹിക പ്രവർത്തകർ, മീഡിയ വ്യക്തിത്വങ്ങൾ, സിവിക് നേതാക്കൾ എന്നിവരെ ഒരുമിച്ച് കൂട്ടിയിണക്കുന്ന ഈ സമ്മിറ്റിൽ, Keynotes, Panel Discussions, Workshops, Interactive Networking സെഷനുകൾ, സ്ട്രാറ്റജിക് പ്ലാനിങ് പ്രവർത്തനങ്ങൾ, മെമ്പർഷിപ് ക്യാംപെയിൻ , കേരളദിനാഘോഷം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://canadianmalayaliaffairs.ca/events/

വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest