advertisement
Skip to content

സ്നേഹ സങ്കീർത്തനം ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ 5 ന്

ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 5 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂയോർക്ക് എൽമോന്റ് സീറോ മലങ്കര കാത്തലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് (1510, DePaul Street, Elmont, NY 11003) സ്നേഹ സങ്കീർത്തനം എന്ന ക്രിസ്തീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.

അമേരിക്കയിൽ ആദ്യമായി എത്തുന്ന മലങ്കരയുടെ ഗായകൻ എന്നപേരിൽ  അറിയപ്പെടുന്ന പ്രശസ്ത ക്രിസ്തിയ ഭക്തിഗായകൻ റോയി പുത്തൂർ, അനേക ക്രിസ്തിയ ആൽബങ്ങളിലൂടെ പ്രശസ്തയായ മരിയ കോലാടി എന്നിവരെ കൂടാതെ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗർ ജേതാവും, സിനിമാ പിന്നണി ഗായികയുമായ മെറിൻ ഗ്രിഗറി, ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ അഭിമാനവും ഇന്ന്  ക്രൈസ്തവ ഗാന രംഗത്ത് നിറസാന്നിധ്യവുമായ ഇമ്മാനുവൽ ഹെന്റി എന്നീ ഗായകരും, ലൈവ് ഓർക്കസ്ട്രായും ചേർന്ന് ഈ സംഗീത വിരുന്നിന് മികവേകും.

ഡിവൈൻ മ്യൂസിക് ആൻഡ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ഈ പ്രോഗ്രാമിന്റെ ഇവന്റ് സ്പോൺസർ നോഹ ജോർജ്  നേതൃത്വം നൽകുന്ന ഗ്ലോബൽ കൊളിഷ്യൻ ആൻ്റ് ബോഡി വർക്സ് ആണ്. കൂടാതെ ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ് കോപ്പറേഷൻ), കുട്ടനാടൻ ഇന്ത്യൻ റെസ്റ്റോറന്റ്, ഷൈമി ജേക്കബ് (യു പ്ലസ് യൂ പോസിറ്റീവ് ), തോമസ് ടി. സഖറിയ (ഇൻഡക്സ് വെൽത്ത് സൊല്യൂഷൻസ് ), മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാലിറ്റി വൺ ) എന്നിവരാണ് മറ്റ് സ്പോൺസർന്മാർ.

സ്നേഹ സങ്കീർത്തനം എന്ന ഈ സംഗീത വിരുന്നിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതും , സൗജന്യ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:

ലാജി തോമസ്  516 849 0368

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest