advertisement
Skip to content

മാത്യു മുണ്ടിയാങ്കലിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി കാനഡ ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം

ഒട്ടാവ: കാനഡയുടെ ഭരണ സിരാകേന്ദ്രമായ കനേഡിയന്‍ പാര്‍ലമെന്റ് ഹാളില്‍ വച്ച് നടന്ന 'കേരള ഡേ അറ്റ് പാര്‍ലമെന്റ്' എന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മാത്യു മുണ്ടിയാങ്കലിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയുടെ ഫ്രെഞ്ച് പ്രോവിന്‍സ് ആയ ഡ്യൂബെക്ക്- മോണ്‍ട്രിയല്‍ സിറ്റിയില്‍ നിന്ന് തുടക്കം കുറിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വെന്നിക്കൊടി പാറിച്ച വ്യക്തിയാണ് മാത്യു. 

ചടങ്ങില്‍ കനേഡിയന്‍ പാര്‍ലമെന്റ് എം.പി ചന്ദ്ര ആര്യയും, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരങ്ങള്‍ കൈമാറി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest