advertisement
Skip to content

മധ്യപ്രദേശില്‍ നിക്ഷേപത്തിനൊരുങ്ങി യൂസഫലി; വിശദാംശങ്ങള്‍

മധ്യപ്രദേശില്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി. സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ്, റീട്ടയില്‍ മേഖലകളിലാണ് ആദ്യ നിക്ഷേപം നടത്തുക. ഇത്തരം നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ സര്‍ക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി അറിയിച്ചു. ഇൻഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്നും സര്‍ക്കാരിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചതായും യൂസഫലി പറഞ്ഞു. യോഗത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ. വി, ആനന്ദ് റാം, സി ഓ ഓ രജിത്ത് രാധാകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest