കാൽഗറി : കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ (91) അന്തരിച്ചു . ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ് ആണ് ഭാര്യ . മക്കൾ ഫിലിപ് ജേക്കബ് , എബ്രഹാം ജേക്കബ്. മരുമകൾ സെലീന ജേക്കബ് , ചെറുമകൾ സാഷാ റിയ ജേക്കബ്.
ഇന്ത്യൻ ആർമിയിലും , ബോംബെ ഭാഭാ അറ്റോമിക് റിസേർച് സെന്ററിലും, സേവനം അനുഷ്ട്ടിച്ചതിന് ശേഷം കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ഫോർട്ട് മാക് മറിയിൽ "സൺകോർ" ഓയിൽ കമ്പനിയിൽ സേവനം അനുഷ്ടിച്ചിരുന്നു . കാനഡ ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം വസിച്ചിരുന്ന അദ്ദേഹവും ഭാര്യയും കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെയിന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് താമസിച്ചിരുന്നത്.
നൂറു കണക്കിന് കുടിയേറ്റ വ്യക്തികളെ അവരുടെ ആരംഭ ഘട്ടത്തിൽ സഹായിച്ചട്ടുള്ള ചാക്കോച്ചൻ , കാൽഗരിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
അന്തരിച്ച മാരാമൺ കോലത്തു വീട്ടിൽ ഫിലിപ്പോസിന്റെയും നെല്ലിമല ഈശോ ശോശാമ്മയുടെയും മകനാണ് ചാക്കോച്ചൻ. സംസ്കാരം പിന്നീട് .
വാർത്ത: ജോസഫ് ജോൺ കാൽഗറി
