advertisement
Skip to content

മലയാളം ഗ്ലോബൽ വോയിസ് 56 ചീട്ടുകളി ആവേശകരമായി എൽമോണ്ടിൽ നടത്തി. ന്യൂഹൈഡ് പാർക്കിലെ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികൾ.

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 - 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതൽ ആവേശോജ്ജ്വലമായി നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയുടെയാണ് അവസാനിച്ചത്. ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെർ, വാഷിംഗ്‌ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളിൽ മാറ്റുരച്ചത്.

56 ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലെ സന്തോഷ് മാനുംകൽ, ബാബു മാനുംകൽ, ബേബി കോളങ്ങയിൽ സഖ്യത്തിന് ന്യൂയോർക്കിലെ പ്രമുഖ സി.പി.എ എബ്രഹാം ഫിലിപ്പ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും എബ്രഹാം ഹിലിപ്പ് തന്നെ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സമ്മാനം കരസ്ഥമാക്കിയ ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായിൽ, ശ്രീകുമാർ മേനോൻ, സന്തോഷ് ജോർജ് എന്നിവർക്ക് ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗമായ മാത്യുക്കുട്ടി ഈശോ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുൺ സുരേന്ദ്രനാഥ്, ഗോപകുമാർ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയിൽ നിന്നും പങ്കെടുത്ത ബിജു അപ്പൻ, ജോസ് വർക്കി, ബിജു ചക്കുപുരക്കൽ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാർഡും കേരളാ സെന്റർ പ്രസിഡൻറ് അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലും വിജയികൾക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി സി.പി.എ എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടൻ-സന്തൂർ റസ്റ്റോറന്റ് പാർട്ണറുമായ ഫെബിൻ സൈമനുമാണ് സ്പോൺസർ ചെയ്തത്.

ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താൽ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങൾ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ട്രഷററും ന്യൂയോർക്കിലെ പ്രശസ്ത വോളീബോൾ താരവുമായ ബിഞ്ചു ജോൺ, ഫോമാ മെട്രോ റീജിയൺ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേൽനോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്.

28 ചീട്ടുകളികളിൽ ഒന്നാം സമ്മാനാർഹരായ പീറ്റർ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജൻ സമ്മാനിച്ചു. 28 മത്സരത്തിലും, 56 മത്സരത്തിലും ഒന്നാം സമ്മാനാഹർക്ക് എവർ റോളിങ്ങ് ട്രോഫി കൂടാതെ ഓരോരുത്തർക്കും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. 28 മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ലൂക്ക് പതിയിൽ, റോയി തോമസ്, സിജു ജേക്കബ് ടീമിന് ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസർ ജെയിംസ് പിറവം സമ്മാനിച്ചു.

വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നുള്ള ബിനോയ് ശങ്കരത്ത്, ഗോപകുമാർ, അരുൺ സുരേന്ദ്രനാഥ്‌ എന്നിവരുടെ സഹകരണവും മത്സര നടത്തിപ്പിനുള്ള പിന്താങ്ങലും പ്രശംസനീയമായിരുന്നു. 56 മത്സരങ്ങളിൽ എല്ലാ ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ച സാബു സ്‌കറിയായുടെ സേവനം ശ്രദ്ധേയമായിരുന്നു.

മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ചു സഹായിച്ച എല്ലാവരോടും, പ്രത്യേകിച്ച് മലയാളം ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, മാത്യുക്കുട്ടി ഈശോ, ഷാജി എണ്ണശ്ശേരിൽ, ജേക്കബ് മനുവേൽ, ജെയിംസ് പിറവം, ടോബിൻ മഠത്തിൽ, ജെയ്‌സൺ മാന്നാർ, കേരളാ സെൻറർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ, മത്സരങ്ങൾ നിയയന്ത്രിച്ച ബിഞ്ചു ജോൺ, സാബു സ്കറിയ, ബോബി (ജോഷ്വ മാത്യു), സ്പോൺസർമാരായ രാജേഷ് പുഷ്പരാജൻ, ഫെബിൻ സൈമൺ, ഡേവിഡ് ശാമുവേൽ തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായി സഹകരിച്ച എല്ലാവരോടും മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവരോടും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിൽ നന്ദി രേഖപ്പെടുത്തി.

2026 ഏപ്രിൽ 20 ശനിയാഴ്ച ഇതിലും വിപുലമായി അടുത്ത വർഷത്തെ മത്സരം നടത്തുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നതെന്ന് ഫിലിപ്പ് മഠത്തിൽ പ്രസ്താവിച്ചു. ആയതിലേക്ക് ഏവരുടെയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest