advertisement
Skip to content

മലയാളം മിഷൻ "ബ്രിട്ടീഷ് കൊളംബിയ സറി ചാപ്റ്റർ " പ്രവേശനോത്സവം വിജയകരമായി സംഘടിപ്പിച്ചു

OHM ബിസി യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മലയാളം സ്കൂളായ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി പുതിയ അധ്യയന വർഷ ആരംഭം 'പ്രവേശനോത്സവം 2025' നടത്തപെടുകയുണ്ടായി. സെപ്റ്റംബർ 25, 2025 വ്യാഴാഴ്ച സുറിയിലെ സ്റ്റെമാ ലേർണിംഗ് സെന്ററിൽ നടന്ന ആഘോഷത്തിൽ 25 ൽ അധികം വിദ്യാർത്ഥികളും , അവരുടെ രക്ഷിതാക്കളും പങ്കെടുക്കുകയുണ്ടായി.

Home Buy Today | Sell your home fast
Sell your home fast

വിശിഷ്ട അതിഥി പ്രശസ്ത എഴുത്തുകാരൻ അജയ് നായർ ക്ലാസുകൾ ഉത്‌ഘാടനം ചെയ്തു . മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ആയ ജോസഫ് ജോൺ കാൽഗറി അധ്യക്ഷ പ്രസംഗത്തിൽ ഇന്നത്തെ കാലത്ത് നമ്മളുടെ പുതിയ തലമുറ മലയാളം പടികേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു . ചടങ്ങിന് സ്കൂൾ കോ ഓർഡിനേറ്റർ രമ്യ നായർ സ്വാഗതവും അധ്യാപികയായ വത്സമ്മ നന്ദിയും പറഞ്ഞു . അധ്യാപകരായ അനുമോൾ ആർ എസ്, ബിബിൻ ചന്ദ്രകുമാർ, എന്നിവരും സംഘാടകരായ അരുൺ എ പി, ആശ നായർ , നീതു അനിൽ കുമാർ എന്നിവരും ആശംസകൽ അർപ്പിച്ചു . രമ്യ നായർ ഈവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.

Coupons – Zaffli Marketing
aliexpress

ആറ് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മലയാള ഭാഷ പഠിക്കുന്നതിനോടൊപ്പം അവരുടെ കലാ-സാഹിത്യ-സാംസ്‌കാരിക ഉന്നമനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് ഇത്തവണ അധ്യാപകർ ആവിഷ്കരിച്ചിട്ടുള്ളത്, വിശദ വിവരങ്ങളും പ്രവാസി സമൂഹം മാതൃഭാഷ കുഞ്ഞുങ്ങളിലേക്കു പകർന്നു നല്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകരായ അനുമോളും ബിബിനും രക്ഷിതാക്കളെ ഓർമ്മപെടുത്തുകയുണ്ടായി.

മലയാള ഭാഷയോടുള്ള ആകർഷണം കുട്ടികളിൽ ഉണർത്തുവാനും സമൂഹമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുവാനുമുള്ള ഈ സംരംഭം വിജയകരമായി നടത്താൻ മുന്നോട്ടു വന്ന എല്ലാ രക്ഷിതാക്കൾക്കും, അധ്യാപകർക്കും വിശിഷ്യാ കുട്ടികൾക്കും സ്പോൺസർമാരായ Aarchitechura Enterprises നും റെജിമോൻ പളയത്തിനും, സംഘാടകരുടെ പ്രത്യേകം നന്ദി അറിയിക്കുന്നു.

Clipchamp Review – A User-Friendly Video Editor with Smart AI Tools
Overview Clipchamp (by Microsoft) is a browser-based video editing suite designed to make it easy for creators, marketers, educators, and casual users to produce polished videos without needing heavy software downloads. Clipchamp What Stands Out (Pros) * Intuitive and accessible: Because it runs in your browser, you don’t need a

സറിയിൽ OHM ബിസിയുടെ ആഭിമുഘ്യത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടത്തപ്പെടുന്നത്. സറിയിൽ കൂടുതൽ ക്ലാസ്സുകളും മറ്റു മേഖലകളിൽ പുതിയ ക്ലാസ്സുകളും നടത്തുന്നതിനുമുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണ് ബ്രിട്ടീഷ് കൊളംബിയ ചാപ്റ്റർ. ബർണബി, സറി, ലാംഗ്ലി ഉൾപ്പെടുന്ന ലോവർ മെയിൻലാൻഡ് സ്ഥലങ്ങളിൽ ക്ലാസുകൾ സംബന്ധിക്കുന്ന വിവരങ്ങൾക്കായി BCMalayalamMission@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്കായും ചിത്രങ്ങൾക്കായും മലയാളം മിഷൻ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിന്റെ സോഷ്യൽ മീഡിയ പേജുകളായ ഫേസ്ബുക് (https://www.facebook.com/share/162qM1PbNU/?mibextid=wwXIfr), ഇൻസ്റ്റാഗ്രാം (https://www.instagram.com/bcmalayalammission?igsh=NXMwdGdrdmJ2NmR2) എന്നിവ ഫോളോ ചെയ്യാവുന്നതാണ്.

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest