കാൽഗറി: കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ "എവിടെയെല്ലാം മലയാളി , അവിടെയെല്ലാം മലയാളം" എന്ന ലക്ഷ്യവുമായി , മലയാളികളുടെ ഭാഷയും , തനതു സംസ്കാരവും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാൻ അഹോരാത്രം ശ്രമിക്കുന്ന മലയാളം മിഷന്റെ കാനഡ ചാപ്റ്ററിന്റെ "പരസ്പരം" വിജയകരമായി .
മലയാളം മിഷൻ കാനഡയ്ക്ക് വേണ്ടിയുള്ള കോഓർഡിനേറ്റർ , സാജുകൊമ്പന്റെ സ്വാഗതത്തോടെ ആരംഭിച്ച മീറ്റിങ് , ഡയറക്ടർ മുരുകൻ കാട്ടാക്കട ഉത്‌ഘാടനം ചെയ്തു . കാനഡ കോഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന് മലയാളം മിഷൻ രജിസ്ട്രാർ സ്വാലിഹ എം. വി പ്രാഥമിക മറുപടി നൽകി.

തുടർന്ന് നടന്ന ചർച്ചയിൽ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നും , മനോജ് മാത്യു , പി.വി ബൈജു, അമ്പിളി സാജു, ഡെന്നി കണ്ണൂക്കാടൻ, ജോഷി മാടശ്ശേരി , വല്സമ്മ മാത്യു , പി.ർ. ഓ ആശാ മറിയം , ഭാഷാദ്ധ്യാപിക ആർഷ .വി.സ് എന്നിവർ സംസാരിച്ചു . വളരെ "ചിന്താദ്ധ്വോപകമായ" പരസ്പരം എന്ന ചടങ്ങിന് രമ്യ .ആർ . നായർ നന്ദി പറഞ്ഞു .
വാർത്ത: ജോസഫ് ജോൺ കാൽഗറി
