advertisement
Skip to content

മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ (MAT) ഉദ്ഘാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജു മൈലപ്രാ

ടാമ്പാ : മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) പന്ത്രണ്ടാമത് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും, കുടുംബസംഗമവും സംയുക്തമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 28-നു ശനിയാഴ്ച ആറുമണിയോടു കൂടി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ശ്രീ.ബിജോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് Bay Care Medical Physician Executive ചുമതല വഹിക്കുന്ന ഡോ. സൗമ്യ വിശ്വനാഥാണ്.

വിശിഷ്ടാതിഥിയായി, ഇന്‍ഡ്യന്‍ സിനിമാ സംഗീത സംഗീത സംവിധായകനും ഗായകനുമായ ശ്രീ.ഗിരീഷ് നാരായണനും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കള്‍ച്ചറില്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക കലാപ്രതിഭകളെ ഉള്‍പ്പെടുത്തി, വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ പരിപാടികള്‍ അരങ്ങേറുന്നതാണ്.

കേരളാ രുചി വിഭവങ്ങള്‍ ഉള്‍പ്പെട്ട ഡിന്നറോടു കൂടി പരിപാടികള്‍ സമാപിക്കും.

വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഒരിക്കല്‍ കൂടി ക്ഷണിക്കുന്നതായി പ്രസിഡന്റ് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറാര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അറിയിക്കുന്നു.

വാര്‍ത്ത: രാജു മൈലപ്രാ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest