മിനിയാപോളിസ് : ശനിയാഴ്ച മിനിയാപൊളിസിൽ നിന്നുള്ള 37 വയസ്സുള്ള അലക്സ് പ്രെറ്റിയെ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ വെടിവച്ചു കൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മിനിയപോളിസിൽ ഫെഡറൽ സർക്കാരിന്റെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് തന്ത്രങ്ങളെ എതിർക്കുന്ന പ്രതിഷേധക്കാരും ഐസ് ഏജന്റുമാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു വരികയാണ്.
വീഡിയോയിൽ, ഏജന്റുമാർ അലെക്സിനെ നിലത്തേക്ക് മറിച്ചിട്ടു മല്ലിടുന്നത് കാണാം. ആയുധധാരിയായ മിനിയാപൊളിസ് നിവാസിയാണ് അവരെ സമീപിച്ചത് എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരായുധരാക്കാനുള്ള ശ്രമങ്ങളെ അക്രമാസക്തമായി ചെറുത്തതിന് ശേഷമാണ് ആ വ്യക്തിയെ വെടിവച്ചതെന്ന് വകുപ്പ് പറഞ്ഞു.
വെടിവയ്പ്പിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങൾ വ്യക്തമല്ലെങ്കിലും, ആ വ്യക്തി കൈവശം വയ്ക്കാൻ അനുമതിയുള്ള നിയമപരമായ തോക്ക് ഉടമയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി നഗരത്തിലെ പോലീസ് മേധാവി ബ്രയാൻ ഒ'ഹാര ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9 മണിക്ക് തൊട്ടുമുമ്പ് വെടിവയ്പ്പിനെക്കുറിച്ച് മിനിയാപൊളിസ് പോലീസിന് റിപ്പോർട്ട് ലഭിച്ചു. ഒന്നിലധികം ഫെഡറൽ ഏജന്റുമാർ വെടിയുതിർത്തതായി അദ്ദേഹം വിശ്വസിക്കുന്നു.
