advertisement
Skip to content

സീനിയര്‍ ജേണലിസ്റ്റ്‌സ് ദേശീയ സമ്മേളനത്തിനു വിളംബരമായി

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന്റെ വിളംബരം തൃശൂര്‍ പ്രസ് ക്ലബിനു മുന്നില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ തുടങ്ങിയവര്‍ സമീപം.

തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിളംബരം തൃശൂര്‍ പ്രസ് ക്‌ളബില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20, 21 തീയതികളില്‍ തിരുവനന്തപുരത്താണു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം.

ഫോറം സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് വിളംബരം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്.

ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, സ൦സ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഹക്കീ൦ നട്ടാശേരി, ഹരിദാസൻ പാലായിൽ, സംസ്ഥാന സെക്രട്ടറി ഫ്രാങ്കോ ലൂയിസ്, തൃശൂര്‍ ജില്ലാ സെക്രട്ടറി ജോയ് എം. മണ്ണൂര്‍, വൈസ് പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍, നേതാക്കളായ ശശിമോഹൻ, സരിതവർമ, എന്നിവര്‍ പ്രസംഗിച്ചു.

തൊഴില്‍തേടി അലഞ്ഞ് ഒടുവില്‍ ജനജിഹ്വയായ പത്രങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ ജീവനോപാധി കണ്ടെത്തിയ ബാലന്റെ കഥ പറയുന്ന 'ന്യൂസ്‌പേപ്പര്‍ ബോയ്' സിനിമയുടെ പോസ്റ്ററിനെ പ്രമേയമാക്കിയാണ് വിളംബര പോസ്റ്റര്‍ ഒരുക്കിയത്. മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചലച്ചിത്രമായ 'ന്യൂസ് പേപ്പര്‍ ബോയ്' 70 വര്‍ഷം മുന്പു സംവിധായകന്‍ പി. രാമദാസിന്റെ നേതൃത്വത്തില്‍ തൃശൂരിലെ ഒരുസംഘം വിദ്യാര്‍ത്ഥികളാണു പുറത്തിറക്കിയത്.

അടുത്ത ആഴ്ചകളിലായി എല്ലാ ജില്ലകളിലും ദേശീയ സമ്മേളനത്തിന്റെ വിളംബര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest