ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘ നാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ വിശ്വാസിയും സണ്‍ഡേ സ്കൂൾ അദ്ധ്യാപികയുമായിരുന്ന പരേത ഫ്രാങ്ക്ളിൻ സ്ക്വയർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു.

ജനുവരി 2 വെള്ളി വൈകിട്ട് 5 മുതൽ 9 വരെ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ (858 Roosevelt Street, Franklin Square, NY 11010) പൊതുദർശനത്തിന് ശേഷം 3 ശനിയാഴ്‌ച രാവിലെ 9-ന് നാസ്സോ നോൾസ് സെമിത്തേരിയിൻ സംസ്കാരവും നടത്തുന്നതാണ്.
മക്കൾ: സണ്ണി, മോനി, രാജൻ, വൽസൻ, ജിജി, ബിജു. എല്ലാവരും സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗങ്ങൾ.
മരുമക്കൾ: ശാന്തി, സൂസൻ, ലിസ്സി, ഓമന, ബീന, പ്രീത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.