advertisement
Skip to content

മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു

പി പി ചെറിയാൻ

മെസ്‌ക്വിറ്റ്(ഡാളസ് ) :മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ അഭിമാനാർഹ വിജയം കരസ്ഥമാക്കിയ ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നുള്ള മത്സരാർഥികളെ അഭിനന്ദിച്ചു

റീജിയണിന്റെ വിവിധ മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ വാശിയേറിയ മത്സരങ്ങളിൽ ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും പങ്കെടുത്ത ആൻഡ്രൂ അലക്സാണ്ടർ (പുരുഷ സോളോയിൽ , 1ാം സ്ഥാനം) - ആഷ്‌ലി സുഷിൽ ഇംഗ്ലീഷ് പ്രബന്ധം, 1ാം സ്ഥാനം ) ,- റെഷ്മ ജേക്കബ്( മലയാളം പ്രബന്ധം, 2ാം സ്ഥാനം) ,ക്വിസ് ടീം - 3ാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബര് 12 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഡാലസ് സെൻറ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ റജിൻ രാജു, റവ എബ്രഹാം കുരുവിള എന്നിവർ ട്രോഫി നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത ഇതര മത്സരാര്ഥികളെയും ,പരിശീലകരെയും റവ മനു അച്ചൻ അഭിനന്ദിച്ചു . സെക്രട്ടറി സോജി സ്കറിയാ നന്ദി പറഞ്ഞു.

ഒക്ടോബർ 10 ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ്‌ മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൻ പ്രസിഡന്റ് റവ റജിൻ രാജു അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest