advertisement
Skip to content

ഫൊക്കാനയുടെ സന്തത സഹചാരി മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂ യോർക്ക്   : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ കമ്മിറ്റിയിലേക്ക് കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെമ്പറും ആയ   മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക്  മത്സരിക്കുന്നു.

 ന്യൂ യോർക്കിൽ   നിന്നുള്ള ഈ പ്രമുഖ  വനിതാ  നേതാവ്  ഫൊക്കാനയുടെ സജീവ പ്രവർത്തകയും ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബെർ ,  റീജണൽ സെക്രട്ടറി , ട്രഷർ, വിമെൻസ്  ഫോറം  എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർ, വിമെൻസ് ഫോറം  റീജണൽ വൈസ് പ്രസിഡന്റ്  തുടങ്ങി  നിരവധി സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്.  ഫിലിപ്പോസ് ഫിലിപ്പ്  നേതൃത്വം നൽകുന്ന ഇന്ടിഗ്രിറ്റി  ടീമിന്റെ ഭാഗമായാണ് മേരി ഫിലിപ്പ്  മത്സരിക്കുന്നത്.

  മികച്ച സാമൂഹ്യ പ്രവർത്തക , പ്രസംഗിക,   മത-സാംസ്‌കാരിക പ്രവർത്തക ,സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂ യോർക്ക് കാർക്ക്
ഏറെ  പ്രിയങ്കരിയായ  മേരി  ഫിലിപ്പ്. ഫൊക്കാനയുടെ വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തക കൂടിയായ മേരി ഫിലിപ്പ് ന്യൂ യോർക്ക്  മലയാളീ സമൂഹത്തിൽ ഏവർക്കും സുപരിചിതയാണ്.


കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ  അൻപതാം വർഷത്തെ  സെക്രട്ടറി ആയി നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാൻ  മേരിഫിലിപ്പിന് കഴിഞ്ഞു. ഈ  അസോസിയേഷന്റെ പല ഭാരവാഹിത്വങ്ങളും  വഹിച്ചിട്ടുള്ള  മേരി, ഇന്ത്യൻ നുഴ്സ്സ് അസോസിയേഷന്റെ  പ്രസിഡന്റ് ആയി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യൻ കാത്തലിക്ക്  അസോസിയേഷന്റെ മുൻ പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് മെംബേർ , ട്രസ്റ്റീ ചെയർ  തുടങ്ങി  സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മേരി WMC യുടെ ഇലക്ഷൻ ചെയർ ആയും പ്രവർത്തിക്കുന്നു.
 
നസ്സോ കൗണ്ടിയുടെ പല അവാർഡുകളും നേടിയിട്ടുള്ള മേരി ഫിലിപ്പ് , കേരളാ കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ വർഷം നൽകിയ  ബെസ്റ്റ് കമ്മ്യൂണിറ്റി അവാർഡ് നേടുകയുണ്ടായി. ഫ്ലോറൽ പാർക്ക് മർച്ചന്റ് അസോസിയേഷന്റെ കുറെ വർഷങ്ങളായി സെക്രട്ടറി ആയി പ്രവർത്തിക്കുന്നു.

ന്യൂ യോർക്കിലെ ക്വീൻസിൽ താമസിക്കുന്ന മേരി,  ഭർത്താവു ഫിലിപ്പ് കുര്യൻ ,  മക്കളായ അർപ്പണ ഫിലിപ്പ് ആൻഡ് അർച്ചന ഫിലിപ്പ് എന്നിവരും ന്യൂ യോർക്കിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest