advertisement
Skip to content

മാത്യു തോമസ് വടക്കേക്കുറ്റ് ഡാലസിൽ അന്തരിച്ചു.

ഡാലസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ 88) ഡാലസിൽ അന്തരിച്ചു. മുംബൈ, മസ്കിറ്റ്, ബഹറിൻ,ഡാലസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.

കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് സഹധർമ്മിണി.

മക്കൾ: ബാബു മാത്യു, ബിനു ബെന്നി , ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാലസിൽ).

മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി.

കൊച്ചു മക്കൾ: ബിനിൽ, ജെറിൻ, ഷെറിൻ, എലിസബേത്ത്, റിബേക്ക, സ്റ്റീവ്.

പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് ജൂലൈ 5 ശനിയാഴ്ച രാവിലെ 9 മണിക്ക് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

ബാബു വടക്കേക്കുറ്റ് - 214 554 1424

ബെന്നി ഫിലിപ്പോസ് - 214 215 4804

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest