advertisement
Skip to content

എക്കോ സംഘടിപ്പിക്കുന്ന മെഡികെയർ സെമിനാർ 31 വെള്ളി 5:30-ന് ന്യൂഹൈഡ് പാർക്കിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിർന്ന പൗരന്മാർക്കായി നടത്തുന്ന "സീനിയർ വെൽനെസ്സ്" പ്രോഗ്രാമിൽ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ വിശദ വിവരങ്ങൾ അടങ്ങുന്ന സെമിനാർ നടത്തുന്നു. ഒക്ടോബർ 31 വെള്ളിയാഴ്ച വൈകിട്ട് 5:30-ന് ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി. മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിലാണ് (Clinton G. Martin Community Hall, 1601 Marcus Avenue, New Hyde Park , NY 11042) സെമിനാർ സംഘടിപ്പിക്കുന്നത്.

സീനിയർ മെഡികെയർ അഡ്വൈസർ ഫ്രാങ്ക് അമോദിയോയാണ് സെമിനാർ ക്ലാസ്സ് നൽകുന്നത്. 65 വയസ്സ് പൂർത്തിയാകുന്ന എല്ലാ പൗരന്മാർക്കും നിർബന്ധമായും എടുത്തിരിക്കേണ്ട മെഡിക്കൽ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയാണ് മെഡികെയർ. മെഡികെയർ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും ഉള്ള സംശയനിവാരണം സെമിനാറിൽ ലഭിക്കുന്നതാണ്. മെഡികെയറിൽ അറിഞ്ഞിരിക്കേണ്ടതായ എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നതിനായി എല്ലാ സീനിയർ വ്യക്തികളും പ്രസ്തുത സെമിനാർ പ്രയോജനപ്പെടുത്തണമെന്ന് ഓർപ്പിക്കുന്നു. മുതിർന്നവർക്കായി ECHO നടത്തുന്ന "സീനിയർ വെൽനെസ്സ്" പരിപാടി എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷം 3:30 മുതൽ 7:00 വരെ പ്രസ്തുത ഹാളിൽ നടത്തുന്നതാണ്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാമിൽ പങ്കെടുത്ത് ആരോഗ്യ പരിപാലനം നടത്തുന്നതിനായി എല്ലാ മുതിർന്നവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (516)-902-4300.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest