advertisement
Skip to content

കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയിൽ:അംബർ അലർട്ട് പിൻവലിച്ചു.

പി പി ചെറിയാൻ

ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു.

കുട്ടി ആരോഗ്യവതിയാണെന്നും നിലവിൽ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest