ന്യൂജെഴ്സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം, ഈ വര്‍ഷം സെപ്തംബര്‍ 1-ന് നടത്താനിരുന്ന മോഹൽലാൽ ഷോ ‘കിലുക്കം 2025’ മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരാകുകയും, പ്രസ്തുത ഷോ 2026 ആദ്യ പാദത്തിലേക്ക് (First Quarter) മാറ്റി വെച്ചതായും പ്രോഗ്രാമിന്റെ നാഷണൽ സ്പോൺസറായ വിൻഡ്സർ എന്റർടൈൻമെന്റ് അറിയിച്ചു. 2025-ൽ തന്നെ ഷോയുടെ ആതിഥേയത്വം വഹിക്കാൻ പ്രമോട്ടർമാർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും, അവരുടെ നിയന്ത്രണത്തിന് അതീതമായ ചില ഘടകങ്ങൾ കാരണം ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നു. ഈ മാറ്റം ഉണ്ടാക്കിയ അസൗകര്യത്തിൽ പ്രമോട്ടർമാർ ഖേദിക്കുന്നു, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു!!

2026 ആദ്യ പാദത്തിലേക്ക് (First Quarter) ഈ പരിപാടി നടത്താൻ റീഷെഡ്യൂൾ ചെയ്തിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മോഹൻലാലിനും സംഘത്തിനും വിസ ലഭിച്ചാലുടൻ, പുതിയ ഷോ തീയതി ഔദ്യോഗികമായി അടുത്ത മാസം തന്നെ പ്രഖ്യാപിക്കും.
അതേസമയം, ന്യൂജേഴ്സിയില്‍ നടത്താനിരുന്ന ഈ പരിപാടിക്ക് മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അതേ ടിക്കറ്റില്‍ അതേ നിരക്കില്‍ തന്നെ 2026 ല്‍ നടത്തുന്ന ഷോയില്‍ പങ്കെടുക്കാമെന്ന് ന്യൂജെഴ്സി പ്രൊമോട്ടർമാരായ ബൈജു വര്‍ഗീസും (914-349-1559) ഷിജോ പൗലോസും (201-238-9654) അറിയിച്ചു. ഏതെങ്കിലും കാരണവശാൽ പണം തിരികെ വേണ്ടവര്‍ ബൈജു വര്‍ഗീസിനെയോ ഷിജോ പൗലോസിനെയോ നേരിട്ട് ബന്ധപ്പെടാം.
അപ്രതീക്ഷിതമായുണ്ടായ സംഭവ വികാസങ്ങളില്‍ നിര്‍വ്യാജം ഖേദിക്കുകയും, എല്ലാവരുടേയും ക്ഷമയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും സംഘാടകര്‍ ഒരിക്കൽ കൂടി നന്ദി അറിയിക്കുകയും ചെയ്തു. 2026-ൽ മോഹൻലാലിനെ സ്വാഗതം ചെയ്യുന്നതിനും, ‘കിലുക്കം’ ഷോ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ട്രൈസ്റ്റേറ്റ് കാത്തിരിക്കുന്നു!
ഷോയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും ഇമെയിൽ/ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി മാത്രം പങ്കിടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബൈജു വര്‍ഗീസ് 914-349-1559, ഷിജോ പൗലോസ് 201-238-9654.