advertisement
Skip to content

മോനി ജോസഫ് (ലിസി ജോസ് - 63 ചിക്കാഗോ) അന്തരിച്ചു.

ചിക്കാഗോ: ആനിക്കാട് തെനിയപ്ലാക്കൽ ടി ജെ ജോസഫിന്റെ ഭാര്യ മോനി ജോസഫ് (ലിസി ജോസ് ,63) അന്തരിച്ചു. ഡിസ്‌പ്ലൈൻസ് ഹോളി ഫാമിലി നഴ്സിംഗ് ഹോമിൽ നഴ്‌സായി ദീർഘകാലം സേവനം ചെയ്തിരുന്നു.

തിങ്കളാഴ്ച ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ മാർത്തോമ്മാശ്ലീഹാ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയെത്തുടർന്ന് ഡിസ്‌പ്ലൈൻസ് ഓൾ സെയിന്റ്സ് കാത്തലിക് സെമിത്തേരിയിൽ സംസ്‌കരിച്ചു.

മക്കൾ: ആൽഫ്രഡ്‌, ജോയ്‌സ്, ജൊവാൻ. പരേത പാലാ മരങ്ങാട്ടുപള്ളി മണിയംപ്ര തറപ്പിൽ കുടുംബാംഗവും കൂരോപ്പട തറപ്പിൽ പരേതരായ ടി എഫ് മാത്യു -ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്. സഹോദരങ്ങൾ: ഗ്രേസി ചാക്കോ(ഡാളസ്), മേഴ്‌സി ആന്റണി (ഡാളസ്),ഡെയ്സി മാത്യു (ന്യൂയോർക്ക്), തോമസ് ഡിക്രൂസ് (ചിക്കാഗോ), പരേതരായ ഫ്രാൻസിസ് മാത്യു, ആൻ മാത്യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest