advertisement
Skip to content

ടെക്സാസില്‍ അമ്മ മക്കളെ വെടിവച്ച് കൊന്നു; രണ്ടു പേര്‍ മരിച്ചു

പി പി ചെറിയാൻ

ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു 31 വയസ്സുള്ള അമ്മ നാല് മക്കളെ വെടിവച്ച്, രണ്ടു പേരെ കൊന്ന സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടത് 13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്. 8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

സ്ത്രീയ്‌ക്കെതിരെ രണ്ട് കൊലക്കുറ്റങ്ങളും രണ്ട് ആയുധ ആക്രമണക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 1.4 കോടി രൂപ പിഴയോടെയാണ് അവർ റിമാൻഡിലായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest