advertisement
Skip to content

മോട്ടോറോള എഡ്ജ് 30 ഫ്യൂഷൻ - വിവ മജന്ത കളർ ഓപ്ഷനിൽ; ജനുവരി 12 മുതൽ ഇന്ത്യൻ വിപണിയിലെത്തും

വേഗതയേറിയ 144Hz റിഫ്രഷ് റേറ്റും 1100nits വരെ പീക്ക് ബ്രൈറ്റ്നസും, HDR10 പ്ലസ് പ്ലേബാക്ക് പിന്തുണയും ഉള്ള ഈ ഫോണിൽ ഉപഭോക്താക്കൾക്ക് 6.55 ഇഞ്ച് 10 ബിറ്റ് 1080p pOLED ഡിസ്‌പ്ലേയും ലഭിക്കും.


പുതിയ വിവ മജന്ത കളർ ഓപ്ഷനിൽ മോട്ടറോള എഡ്ജ് 30 ഫ്യൂഷന് ഇന്ത്യൻ വിപണിയിലെത്തി. മോട്ടോ എഡ്ജ് 30 ഫ്യൂഷന്റെ വിവ മജന്ത പതിപ്പ് പാന്റോണിന്റെ പങ്കാളിത്തത്തോടെയാണ് സൃഷ്ടിച്ചതെന്ന് മോട്ടറോള പറഞ്ഞു. 2023 ൽ പാന്റൺ ഇൻസ്റ്റിറ്റ്യൂട്ട് കളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത നിറമാണ് വിവ മജന്ത. മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ വിവ മജന്ത, നിലവിലുള്ള സോളാർ ഗോൾഡ്, കോസ്‌മിക് ഗ്രേ ഓപ്ഷനുകൾക്കൊപ്പമാണ് വിപണിയിലെത്തുക. ജനുവരി 12 ന് വൈകുന്നേരം 3 മണി മുതൽ ഫ്ലിപ്പ്കാർട്ടിലും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും മോട്ടോ എഡ്ജ് 30 ഫ്യൂഷൻ വിവ മജന്ത വിൽപ്പനയ്‌ക്കെത്തും. മുമ്പത്തെ പോലെ തന്നെ 39,999 രൂപയ്ക്ക് (8GB/128GB) ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോൺ വാങ്ങാം.

പിൻ പാനലിൽ സോഫ്റ്റ് വീഗൻ ലെതർ കൊണ്ട് നിർമ്മിച്ച ഒരു പുതിയ മെറ്റീരിയൽ ഈ ഫോണിനുണ്ട്. കൂടാതെ പോളിഷ് ചെയ്ത സാൻഡ്ബ്ലാസ്റ്റഡ് അലുമിനിയം ഫ്രെയിം 3D ഗ്ലാസ് ഇൻലേ ഉപയോഗിച്ച് നിലനിർത്തിയിരിക്കുന്നു, മോട്ടോറോള പറഞ്ഞു. മോട്ടോ എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട്‌ ഫോണിന്റെ എല്ലാ സവിശേഷതകളും അതേപടി തുടരുന്ന ഈ ഫോണിന്റെ കോർ ഡിസൈനിലും മാറ്റമുണ്ടാവില്ല. എഡ്ജ് 30 ഫ്യൂഷനെ ജനപ്രിയമാക്കുന്ന വശം, അതിന്റെ സ്ലീക്ക് ബോഡിയും കർവ്ഡ് ഡിസ്‌പ്ലേയുമാണ്. വേഗതയേറിയ 144Hz റിഫ്രഷ് റേറ്റും 1100nits വരെ പീക്ക് ബ്രൈറ്റ്നസും, HDR10 പ്ലസ് പ്ലേബാക്ക് പിന്തുണയും ഉള്ള ഈ ഫോണിൽ ഉപഭോക്താക്കൾക്ക് 6.55 ഇഞ്ച് 10 ബിറ്റ് 1080p pOLED ഡിസ്‌പ്ലേയും ലഭിക്കും. ഡസ്റ്റ് ആൻറ് സ്പ്ലാഷ് റെസിസ്റ്റൻറ് ഫീച്ചറിനൊപ്പം, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഈ സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീനിന് സംരക്ഷണമേകുന്നു. ബയോമെട്രിക്‌സ് കൈകാര്യം ചെയ്യുന്നത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറാണ്.

ഇതിനെല്ലാം പുറമെ, മോട്ടറോള എഡ്ജ് 30 ഫ്യൂഷന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്ന ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് പ്രോസസർ ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MyUI 4.0 ആണ് സോഫ്റ്റ്‌വെയർ. 5ജി (13 ബാൻഡുകൾ), Wi-Fi 6E, ബ്ലൂടൂത്ത് 5.2 എന്നിവ ഉൾപ്പെടുന്ന കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫിച്ചറുകളും ഉണ്ട്. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കായി പിന്നിൽ 50MP മെയിൻ സെൻസറും ഒപ്റ്റിക്കലി സ്റ്റബിലൈസ്ഡ് (OIS) ലെൻസിനൊപ്പം മറ്റൊരു 13MP അൾട്രാവൈഡ് ഡെപ്ത് സെൻസറും ഫോണിനുണ്ട്. മുൻവശത്ത്, 32MP സെൽഫി ഷൂട്ടറും ലഭിക്കും. 68W ഫാസ്റ്റ് വയർഡ് ചാർജിംഗുള്ള 4,400mAh ബാറ്ററിയും, ഉപഭോക്താക്കൾക്ക് തൃപ്തികരമായ ഒരു സ്മാർട്ട്‌ ഫോണായി മോട്ടോ എഡ്ജ് 30 ഫ്യൂഷനെ മാറ്റുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest