advertisement
Skip to content

മോട്ടോ ജി സ്‌റ്റൈലസ് എത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുമായി മോട്ടറോള. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോട്ടോറോള ജി സ്‌റ്റൈലസ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയായി മോട്ടോ ജി സ്‌റ്റൈലസ് എന്ന ഫോണാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ സവിശേഷതകളുമായി വരുന്ന ഈ ഡിവൈസ് ഇതിനകം തന്നെ പല സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിപണികളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഡിവൈസ് എഫ്സിസി സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റിലും ഗീക്ക്‌ബെഞ്ച് വെബ്സൈറ്റുകളിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫോണിന്റെ ലോഞ്ച് സ്ഥിരീകരിക്കുന്ന ചില മാര്‍ക്കറ്റിങ് ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡിവൈസിന്റെ വലത് അറ്റത്തായി പവര്‍, വോളിയം ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ മുകളില്‍ നടുഭാഗത്തായി ഒരു ഹോള്‍-പഞ്ച് കട്ട്ഔട്ട് ആണ് മോട്ടോറോള നല്‍കിയിട്ടുള്ളത്. ഫ്‌ലാറ്റ് ഫ്രെയിമോടുകൂടിയ ഒരു കര്‍വ്ഡ് പിന്‍ പാനലും ഈ ഡിവൈസിലുണ്ട്. പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിരിക്കുന്നു. മോട്ടോ ജി സ്‌റ്റൈലസ് 2023 സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കും ഉണ്ടായിരിക്കുകയെന്ന് പുറത്ത് വന്ന ഫോട്ടോകളിലൂടെ വ്യക്തമാകുന്നു. ഈ മോട്ടറോള സ്മാര്‍ട്ട്ഫോണിന് പിന്നില്‍ എല്‍ഇഡി ഫ്‌ലാഷോടുകൂടിയ ഡ്യൂവല്‍ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. 50 എംപി പ്രൈമറി ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. ക്യാമറ മൊഡ്യൂളിനടുത്ത് പ്രൈമറി ക്യാമറ എത്രയാണെന്ന് എഴുതിയിട്ടുമുണ്ട്. ഇതിനൊപ്പം 8 എംപി അള്‍ട്രാ വൈഡ് സെന്‍സറോ 2 എംപി മാക്രോ/ഡെപ്ത് സെന്‍സറോ ആയിരിക്കും ഉണ്ടാവുക.

2023 മോഡല്‍ മോട്ടോ ജി സ്‌റ്റൈലസ് സ്മാര്‍ട്ട്ഫോണിന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഐപിഎസ് എല്‍സിഡി പാനലായിരിക്കും. സ്മാര്‍ട്ട്ഫോണ്‍ 5000mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമെന്നും സൂചനകളുണ്ട്. 10W ചാര്‍ജിങ് സപ്പോര്‍ട്ട് മാത്രമേ ഡിവൈസില്‍ ഉണ്ടായിരിക്കുകയുള്ളു. ഇത് ശരിയാണെങ്കില്‍ മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് വേഗത വളരെ കുറവായിരിക്കും. മീഡിയടെക് ഹെലിയോ ജി88 എസ്ഒസിയുടെ കരുത്തിലായിരിക്കും മോട്ടോ ജി സ്‌റ്റൈലസ് 2023 പ്രവര്‍ത്തിക്കുകയെന്നും ഫോണില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ടാകുമെന്നും സൂചനകളുണ്ട്. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് മൈ യുഎക്‌സ് 5ല്‍ ഈ ഡിവൈസ് പ്രവര്‍ത്തിക്കും. ഈ സ്മാര്‍ട്ട്ഫോണിന്റെ വില 19,999 രൂപ മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില കുറഞ്ഞ മികച്ചൊരു സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും മോട്ടോ ജി സ്‌റ്റൈലസ്. ബ്ലൂ, ഗ്ലാം പിങ്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ 2023 മോഡല്‍ മോട്ടോ ജി സ്‌റ്റൈലസ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest