advertisement
Skip to content

ോൺ. മുരിങ്ങാത്തേരി ഹെൽത്ത്കെയർ അവാർഡ് ഡോ. അജിത് റൊണാൾഡ് ഗുരുബചൻ സിംഗിന്

തൃശൂർ: ആതുരശുശ്രൂഷാ രംഗത്ത് 74 വർഷമായി സ്‌തുത്യർഹമായ സേവനം ചെയ്യുന്ന തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്‌ടർ മോൺ. മാത്യു മുരിങ്ങാത്തേരിയുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയ നാഷണൽ ഹെൽത്ത് കെയർ മിഷനറി അവാർഡിന് ഒഡീഷ്യയിലെ ഖരിയർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. അജിത് റൊണാൾഡ് ഗുരുബചൻ സിംഗ് അർഹനായി. ചത്തീസ്‌ഗഡ് സ്വദേശിയായ ഇദ്ദേഹം അരനൂറ്റാണ്ടി ലധികമായി അവഗണിക്കപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്ക് വൈദ്യസഹായവും സാമൂഹ്യസേവനവും നൽകുകയാണ്.
അമ്പതിനായിരത്തിയൊന്ന് രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

1971 മുതൽ ഇവാഞ്ചലിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ സേവനം ആരംഭിച്ച അദ്ദേഹം മിഷനറിയായിരുന്ന പിതാവ് റൈ.റവ ഗുരുബചൻ സിംഗിൽനിന്നും ലഭിച്ച ഉൾക്കാഴ്ച്ചയോടെയാണു സേവന൦ ആര൦ഭിച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വിദേശ മിഷനറിമാർ ഉപേക്ഷിച്ചുപോയ ആശുപത്രിയായിരുന്നു ഡോ. അജിത് ഇങ്ങനെ വളർത്തിയെടുത്തത്.

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽനിന്നു ജനറൽ സർജറിയിൽ എം. എസ്. ബിരുദാന ന്തര ബിരുദവും, വിവിധ വിദേശ സർവ്വകലാശാലകളിൽ നിന്നും സർജറി യിൽ ഫെല്ലോഷിപ്പും നേടിയ ഇദ്ദേഹ൦ ജനറൽ സർജറിയിൽ മാത്ര മല്ല ഫിസിഷ്യൻ, യൂറോളജി, തൊറാസിക്ക് സർജറി, ഓർത്തോ സർജറി, പീഡിയാട്രിക്‌സ് തുടങ്ങിയ വിവിധ വൈദ്യശാസ്ത്രശാഖകളിൽ പ്രവർത്തിക്കേണ്ടിവന്നു.

സർക്കാരിൻ്റെ പ്രതിരോധ കുത്തിവയ്‌പുകൾ, ക്ഷയരോഗ നിർമാർജ്ജനയജ്ഞം തുടങ്ങിയ ആരോഗ്യ പദ്ധതികൾ നടപ്പാക്കി. ഭക്ഷണ ശീലം, ആരോഗ്യശുചിത്വം, ശുദ്ധമായ കുടിവെള്ളം, പരിസരശുചിത്വം, വൃത്തിയുള്ള മലമൂത്രവിസർജ്ജന സ്ഥലങ്ങൾ തുടങ്ങി ഒരു ജനതയുടെ ആരോഗ്യപാലനത്തിൽ അദ്ദേഹം ഫലപ്രദമായി മാർദർശനമേകി. എച്ച്.ഐ.വി., പനി, പകർച്ചവ്യാധികൾ, വയറിളക്കം, മാതൃശിശുമരണനിരക്ക്, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഡോക്‌ടറായ ഭാര്യ രേണുകയോടൊപ്പം നിഷ്‌കാമമായി ഇടപെട്ടു. അന്ധവിശ്വാസങ്ങൾ തുടച്ചുനീക്കാനുള്ള ബോധവത്കരണ൦ നൽകി. അനാഥരായ പെൺകുട്ടി കൾക്ക് താമസം, വിദ്യഭ്യാസം, തൊഴിൽ പരിശീലനം, ജോലി എന്നിവ ലഭ്യമാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിച്ചു.
വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള പോൾ ഹാരിസൺ അവാർഡിന് അർഹനായ ഇദ്ദേഹം അമേരിക്ക, ബ്രിട്ടൻ അയർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest