റൗലറ്റ് (ഡാളസ്): ലോകത്ത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടി ക്രൈസ്തവ സംഗീത രംഗത്ത് 4 പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന "ഹോളി ബീറ്റസ് "ഒരുക്കുന്ന സംഗീത സായാഹ്നം സെപ്റ് 21 വൈകീട്ട് ഞായർ 6 നു റൗലറ്റ് ഹാർവെസ്റ് ചർച്ച ഓഫ് ഗോഡിൽ(5700 Mark LN Rowlett 75089) വെച്ച് സംഘടിപ്പിക്കുന്നു
1982 മുതൽ സംഗീതം മാധ്യമമാക്കി സുവിശേഷ രംഗത്ത് തുടക്കം കുറിച്ച "ഹോളിബീറ്റസ് " ന് സ്വദേശത്തും വിദേശത്തുമായി ആയിരത്തിൽ അധികം വേദികളിൽ മ്യൂസിക് പ്രോഗാമുകൾ നടത്തുവാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട് . ജനഹൃദയങ്ങളിൽ ആത്മ ചൈതന്യം പകരുന്ന നിരവധി ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിക്കുവാനും, അനേകരെ മനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുവാനും ഒട്ടനവധി കലാകാരൻന്മർക്ക് അവരുടെ കഴിവുകൾ ഹോളിബീറ്റ്സ് -ലൂടെ ഉപയോഗിക്കുവാനും ഹോളിബീറ്റ്സ് -ലൂടെ കഴിഞ്ഞിട്ടുണ്ട്.
.
കാലങ്ങളും സംഗീത അഭിരുചികളും മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് സുവിശേഷ ദൗത്യമേറ്റെടുത്ത് ശുദ്ധ സംഗീതവുമായി ഹോളീബീറ്റ്സ് ഇന്നും ഹൃദയങ്ങളെ സ്പശിക്കുന്നർത്തായി സംഘാടകർ അവകാശപ്പെട്ടു.ഒരു വർഷം നീണ്ടുനിൽക്കുന്ന സംഗീത മഹോത്സവം 2025 ജനുവരി മുതൽ വിവിധ സ്ഥലങ്ങളിലായി "Celebration of 40 +years Of God's Faithfulness " എന്ന പേരിൽ റൗലറ്റ് ഹാർവെസ്റ് ചർച്ച ഓഫ് ഗോഡിൽ സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രത്യേക പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിജയത്തിനായി വിലയേറിയ പ്രാത്ഥനയും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.
