advertisement
Skip to content

10 വർഷം കൊണ്ട് 50 ലക്ഷം രൂപ നേടാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപം മതി; പ്രതിമാസ എസ്ഐപി എത്രയെന്ന് നോക്കാം

നേരിട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കാതെ തന്നെ ഓഹരി വിപണിയുടെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനുള്ള സാങ്കേതിക അറിവില്ലാത്തവർക്ക് ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ് അനുയോജ്യം.

മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കാൻ സാധിക്കും. എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ടിലെ റിസ്ക് കുറച്ചു കൊണ്ടു വരാനും വലിയ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ചിട്ടയായി ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് ഇതിനാവശ്യം.

ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ വ്യക്തിയുടെയും റിസ്ക് ടോളറൻസ്, നിക്ഷേപം ലക്ഷ്യം എന്നിവ പരി​ഗണിക്കണം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാൻ സാധിക്കുന്ന, ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഇക്വിറ്റി ഫണ്ടുകളാണ് അനുയോജ്യം. ദീർഘകാലത്തേക്ക്, 10 വർഷത്തേക്ക് എസ്ഐപി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിച്ച് 50 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിക്കും. ഇതിന് എത്ര രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തണമെന്ന് നോക്കാം.

എസ്‌ഐപി കാല്‍ക്കുലേറ്റര്‍

12 ശതമാനം സിഎജിആര്‍ റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ നിന്ന് 10 വര്‍ഷം കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ എത്ര രൂപ നിക്ഷേപിക്കണം എന്ന നോക്കാം. പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 വര്‍ഷം നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലെത്താം. 18 ലക്ഷം രൂപ മാത്രമാണ് ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത്.

പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷവും 6 മാസവും കൊണ്ട് 50 ലക്ഷം രൂപ നേടാന്‍ സാധിക്കും. പത്തര വര്‍ഷം കൊണ്ട് 25.20 ലക്ഷം നിക്ഷേപിക്കുമ്പോഴാണ് 50 ലക്ഷം നേടാന്‍ സാധിക്കുന്നത്. മാസത്തില്‍ 25,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ 9 വര്‍ഷവും 2 മാസവും കൊണ്ട് 5 ലക്ഷം രൂപ നേടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest