advertisement
Skip to content

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ; ഫോമാ മെട്രോ റീജിയൺ ആതിഥേയർ

ന്യൂയോർക്ക്: അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18-മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd, Flushing, NY 11367) നടത്തപ്പെടുന്നു. ഫെഡറേഷൻ ഓഫ് മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ - FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്.

ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജിയൺ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ ദിവസം ന്യൂയോർക്ക് സന്തൂർ റെസ്റ്റോറന്റിൽ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഫോമാ മെട്രോ റീജിയൺ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2008-ൽ രൂപീകൃതമായ ഫോമാ എന്ന സംഘടന യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യുവാക്കളെ ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് സ്പോർട്സ് ആക്ടിവിറ്റികൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നത്. എന്നാൽ ഇതുപോലൊരു വോളീബോൾ ടൂർണമെൻറ് ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക കമ്മറ്റിയും രൂപീകരിച്ചു. വോളീബോൾ ടൂർണമെൻറ് കമ്മറ്റി കൺവീനറായി ബിഞ്ചു ജോൺ, കോർഡിനേറ്ററായി അലക്സ് സിബി, അംഗങ്ങളായി റിനോജ്‌ കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി എന്നിവരെ യോഗം ഏകകണ്ഡേന തിരഞ്ഞെടുത്തു.

ടൂർണ്ണമെന്റിനോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതിനും തീരുമാനിച്ചു. സുവനീർ കമ്മറ്റി കൺവീനറായി മാത്യുക്കുട്ടി ഈശോ, കോർഡിനേറ്ററായി സജി എബ്രഹാം, അംഗങ്ങളായി തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ ലാലി കളപുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

വോളീബോൾ ടൂർണമെന്റിന്റെ നടത്തിപ്പിലേക്കായി സാമ്പത്തിക ആവശ്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന് രണ്ടു സബ് കമ്മറ്റികളെയും ചുമതലപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധ്യത ഉള്ളതായി ടൂർണമെന്റ് സബ് കമ്മറ്റി കൺവീനർ ബിഞ്ചു ജോൺ പ്രസ്താവിച്ചു. വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) Mathew Joshua, RVP – (516) 761-2406 (2) Mathew K Joshua (Bobby), Regional Secretary – (646) 261-6314 (3) Binchu John, Tournament Convener – (646) 584-6859 (4) Alex Sibi, Tournament Coordinator -(347) 285-5732 (5) Mathewkutty Easow, Souvenir Convener – (516) 455-8596 (6) Saji Abraham, Souvenir Coordinator – (917) 617-3959.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest