സണ്ണി മാളിയേക്കൽ
ഡലാസ്:നാഷണൽ ഇന്ത്യൻ നേഴ്സ് പ്രാക്ടീഷണർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ നേഴ്സ് പ്രാക്ടീഷണേഴ്സ് വീക്ക് ഡലാസിൽ ആഘോഷിക്കുന്നു. ഈ പരിപാടി ഒക്ടോബർ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ Angelina's Don Franscicios, 4851 Main St, The Colony, TX 75056 എന്ന സ്ഥലത്ത് നടക്കും.

ഡോക്ടർ മായ ഉപാധ്യായ.പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും
പരിപാടിയുടെ കോഓർഡിനേഷൻ നിർവഹിക്കുന്നവർ:നാഷണൽ ചെയർമാൻ ഡോക്ടർ ആനി പോൾ,
പ്രസിഡണ്ട് സാറ അമ്പാട്ട്, സെക്രട്ടറി സോണി പോൾ
സമ്മേളനത്തിൽ നേഴ്സ് പ്രാക്ടീഷണർമാരുടെ ബിസിനസ് ഓപ്പർച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ച
പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കൽ, സർവീസ് അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും
ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാർഥതയും നൽക്കുന്ന നേഴ്സ് പ്രാക്ടീഷണർമാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹാർദ്ദം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
