advertisement
Skip to content

കപ്പലില്‍ നിന്നും നാവിക ഉദ്യോഗസ്ഥനെ കാണാതായി; തിരച്ചില്‍

മുംബൈയില്‍ നാവികസേനയുടെ കപ്പലില്‍ നിന്നും ഉദ്യോഗസ്ഥനെ കാണാതായി. ഫെബ്രുവരി 27 നാണ് 19 വയസുകാരനായ സഹില്‍ വര്‍മ എന്ന സെക്കന്‍ഡ് ലെവല്‍ നാവിക സേന ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പല്‍ തീരം വിട്ട് രണ്ടാമത്തെ ദിവസമാണ് സംഭവം. സഹിലിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി നാവികസേന അറിയിച്ചു.

സംഭവത്തില്‍ ഉന്നതതല അന്വേഷണവും ആരംഭിച്ചതായി മുംബൈ ആസ്ഥാനമാക്കിയുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. കപ്പലും വിമാനങ്ങളുമുപയോഗിച്ചുള്ള വിപുലമായ തിരച്ചില്‍ തുടരുന്നതായും കമാന്‍ഡ് എക്സില്‍ കുറിച്ചു. അതേസമയം ഉദ്യോഗസ്ഥനെ കാണാതായ സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജമ്മു സ്വദേശിയാണ് കാണാതായ സഹില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest